കടലാടിപ്പാറ ഖനനം: സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും
നീലേശ്വരം: കടലാടിപ്പാറയില്‍ ഖനത്തിനു ആശാപുര കമ്പനിക്ക് അനുമതി നല്കരുതെന്നു ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയന്, വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജന് എന്നിവരെ കാണും. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി ജനകീയസമിതി യോഗമാണു ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റും സര്‍വകക്ഷി ജനകീയസമിതി ചെയര്‍മാനുമായ എ.വിധുബാല, കണ്‍വീനര്‍ ഒ.എം ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വകക്ഷി സംഘം തിരുവനന്തപുരത്തേക്കു പോകുന്നത്. സ്ഥലം എം.എല്‍.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖരനും സംഘത്തോടൊപ്പം ചേരും. മന്ത്രിമാരെ കണ്ടതിനു ശേഷം സര്‍വകക്ഷി ജനകീയസമിതിയുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കും. അതിലായിരിക്കും ആവശ്യമെങ്കില്‍ സമരപരിപാടികള്‍ തീരുമാനിക്കുക. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല, കണ്‍വീനര്‍ ഒ.എം ബാലകൃഷ്ണന്, ടി.കെ രവി, കെ.കെ നാരായണന്, എന്‍.പുഷ്പരാജന്‍, എന്‍.വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."