സ്ഥാപിക്കാന്‍ ചെലവ് 24 ലക്ഷം; മിനി ഹൈമാസ്്റ്റ് ലൈറ്റ് പ്രകാശിച്ചത് മാസങ്ങള്‍ മാത്രം
സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ കാല്‍കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച മിനി ഹൈമാസ്്റ്റ് ലൈറ്റുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍. കോട്ടക്കുന്ന് മുതല്‍ മാനിക്കുനി വരെ ആറ് മിനി ഹൈമാസ്്റ്റ് ലൈറ്റുകളാണ് കത്താതെ നില്‍ക്കുന്നത്.
ബത്തേരി പഞ്ചായത്തായിരുന്ന സമയത്ത് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ബത്തേരി ടൗണില്‍ മിനി ഹൈമാസറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. കോട്ടക്കുന്ന്, ചുങ്കം, ട്രാഫിക് ജങ്ഷന്‍, ഗാന്ധിജങ്ഷന്‍, അസംപ്ഷന്‍ ജങ്ഷന്‍, മാനിക്കുനി എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചത്. ഓരോ ഹൈമാസ്റ്റ് ലൈറ്റിനും നാല് ലക്ഷം രൂപ വീതമാണ് മുടക്കിയത്. മൊത്തം 24 ലക്ഷം രൂപയാണ് ചെലവാക്കിയത്. ഇവ സ്ഥാപിച്ച് കുറച്ച് കാലംമാത്രമാണ് ടൗണില്‍ വെളിച്ചം പകര്‍ന്നത്. പിന്നീട് ഇവ ഇതുവരെ നന്നാക്കാന്‍ നടപടിയെടുത്തിട്ടില്ല. കച്ചവടസ്ഥാപനങ്ങല്‍ അടച്ചാല്‍ പിന്നെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച ഇടങ്ങള്‍ ഇരുട്ടിന്റെ പിടിയിലാണ്. ലൈറ്റുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."