ആത്മീയതയിലേക്ക് നയിക്കാത്ത അറിവ് നിഷ്ഫലം: സമദാനി
തളങ്കര: മനുഷ്യന് മൂല്യാധിഷ്ഠിത ജീവിതവും ആത്മീയ പിന്‍ബലവും നല്‍കുന്ന അറിവാണ് യഥാര്‍ത്ഥ അറിവെന്നും സ്വാര്‍ഥതയും ഭൗതിക പ്രമത്തതയും വര്‍ധിപ്പിക്കുന്ന അറിവ് ഇഹത്തിലോ പരത്തിലോ പ്രയോജനപ്പെടില്ലെന്നും അബദുസ്സമദ് സമദാനി പറഞ്ഞു.
തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാര്‍ഥി സംഘടനയായ മസ്‌ലകിന്റെ പുതുവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷനായി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് യഹ്‌യ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ഥന നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി സ്വാഗതം പറഞ്ഞു.
ദാറുല്‍ ഹുദാ പൊതു പരീക്ഷയില്‍ ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയില്‍ റാങ്കു നേടിയ അബ്ദുല്‍ ബാസിത്ത്, സീനിയര്‍ സെക്കന്‍ഡറി അവസാന വര്‍ഷത്തില്‍ റാങ്കു നേടിയ ഫൈസല്‍ കെ.സി എന്നീ വിദ്യാര്‍ഥികള്‍ക്കും മാഗസിന്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിവിധ വിഭാഗങ്ങള്‍ക്കും 'റമദാന്‍ നിലാവ്' വാട്‌സാപ്പ് ക്വിസ് പ്രോഗ്രാമില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, ടി.ഇ.അബ്ദുല്ല, കെ.എ. ബശീര്‍ വോളിബോള്‍, ടി.എ.ഖാലിദ്, കെ.എം. അബ്ദുര്‍ റഹ്മാന്‍, കെ.എച്ച്.അശ്‌റഫ്, മുഹമ്മദ് ഹാജി വെല്‍ക്കം, അമാനുല്ലാഹ് എന്‍.കെ, ടി.ഇ. മുക്താര്‍, അസൈന്‍ തളങ്കര, അഡ്വ.ബി.എഫ്.അബ്ദുര്‍ റഹ്മാന്‍ പ്രസംഗിച്ചു. മസ്‌ലക് പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട് പ്രൊജക്ട് അവതരിപ്പിച്ചു. മസ്‌ലക് സെക്രട്ടറി സുഹൈല്‍ പുണ്ടൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."