HOME
DETAILS

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ 57 കോടി ഡോളര്‍ പിഴ നല്‍കണമെന്ന് യു.എസ് കോടതി

  
backup
August 27 2019 | 19:08 PM

%e0%b4%9c%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a8

ഒക്‌ലഹോമ സിറ്റി: മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികള്‍ വ്യാപകമായി വിപണിയിലെത്തിച്ചെന്ന ആരോപണത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്ന രംഗത്തെ ആഗോള ഭീമനായ യു.എസിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 57 കോടി 21 ലക്ഷം ഡോളര്‍ (4,085 കോടിയില്‍പരം രൂപ) അമേരിക്കന്‍ കോടതി പിഴ ചുമത്തി.
തെറ്റായതും അപകടകരവുമായ പ്രചാരണം നടത്തി അമേരിക്കന്‍ ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റിയെന്നും മരുന്നുപയോഗം ആളുകളില്‍ മരണത്തിനു കാരണമായെന്നും ഒക്‌ലഹോമ കോടതി ആദ്യ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ സുരക്ഷയെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, അമിതമായ പരസ്യങ്ങളിലൂടെ ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതു വിപത്തായി മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജോണ്‍സണു പുറമേ നിരവധി കമ്പനികളും വിതരണക്കാരും ഫാര്‍മസി ശൃംഖലകളും രാജ്യത്തെ വിവിധ കോടതികളില്‍ സമാനമായ കേസുകള്‍ നേരിടുന്നുണ്ട്. അവര്‍ക്കു കൂടെയുള്ള കനത്ത തിരിച്ചടിയാണ് കോടതിവിധി. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ നീക്കം. അമേരിക്കയില്‍ ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന പ്രിസ്‌ക്രിപ്ഷന്‍ വഴി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വേദനസംഹാരികളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേത്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒക്‌ലഹോമ സംസ്ഥാനത്ത് വിറ്റഴിച്ച മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികള്‍ മൂലം പകര്‍ച്ചവ്യാധികള്‍ രൂക്ഷമായതായും അത് 2,000 മുതല്‍ ഒക്‌ലഹോമയില്‍ മാത്രം 6,000 പേരുടെ മരണത്തിനു കാരണമായതായും ഒക്‌ലഹോമ അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍ പറഞ്ഞു. മരുന്നുകളിലെ മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 1999നും 2017നും ഇടയില്‍ നാലുലക്ഷത്തോളം മരണങ്ങള്‍ സംഭവിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു വാദങ്ങള്‍.
അതേസമയം, വിധിന്യായത്തില്‍ പിഴവുകളുണ്ടെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ അഭിഭാഷകരിലൊരാളായ സഫ്രീന സ്‌ട്രോംഗ് പറഞ്ഞു. ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ അംഗീകരിച്ച മരുന്നുകള്‍ മാത്രമാണ് കമ്പനി വില്‍പ്പന നടത്തിയിട്ടുള്ളതെന്നും അതിനെ ഒക്‌ലഹോമയിലെ മരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിച്ചു.
അതിനിടെ മറ്റു രണ്ടു മരുന്നുല്‍പാദന കമ്പനികളായ പര്‍ദു ഫാര്‍മയും ടേവയും യഥാക്രമം, 2,700 കോടി, 850 കോടി ഡോളര്‍ നല്‍കി കോടതിക്കു പുറത്ത് കേസ് തീര്‍പ്പാക്കാനായി ശ്രമം തുടങ്ങിയതായും റിപോര്‍ട്ടുണ്ട്. വേദനസംഹാരികളുടെ ഡോസ് കൂടിയതു മൂലം യു.എസില്‍ 2017ല്‍ മാത്രം 47,000 പേരാണ് മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  13 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  13 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  13 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  13 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago