സാമ്പത്തിക മാന്ദ്യം: മുത്തൂറ്റ് കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, സി.ഐ.ടിയു സമരം മൂലമെന്ന് വിശദീകരണം
കോഴിക്കോട്: സാമ്പത്തിക മാന്ദ്യം സ്വകാര്യ ഫൈനാന്‍സ് മേഖലയിലേക്കുമെന്ന്. പ്രമുഖ സ്വകാര്യ ഫൈനാന്‍സിംഗ് കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സി.പി.എമ്മിന്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിച്ച സമരം മൂലമാണ് 300 ഓളം ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുന്നതെന്നാണ് കമ്പനിയധികൃതര്‍ നല്കുന്ന വിശദീകരണം.
നിരവധി ശാഖയിലെ തൊഴിലാളികള്‍ സി.ഐ.ടി.യു യൂനിയനില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു സമരരംഗത്തുമുണ്ട്. തീരെ കുറഞ്ഞ വേതനത്തിനാണ് സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഇവരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റണമെന്നതാണ് തൊഴിലാളി സംഘടനയെന്ന നിലയില്‍ സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. ഇതാകട്ടെ തൊഴിലാളികള്‍ ആവശ്യപ്പെട്ടതുകൊണ്ടു മാത്രവുമാണ്. എന്നാണ് സി.ഐ.ടിയു നേതൃത്വം നല്കുന്ന വിശദീകരണം.
മാത്രവുമല്ല, സി.ഐ.ടി.യുവിന്റെ സമരമല്ല, കമ്പനി പൂട്ടുന്നതിനു കാരണമെന്നും സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ സംഘടനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്നും സി.ഐ.ടി.യു ആരോപിക്കുന്നു. എന്തായാലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ 300 ബ്രാഞ്ചുകള്‍ പൂട്ടുകയാണെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഇതോടെ 3000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."