HOME
DETAILS

ദൈന്യതയോടെയുള്ള അവസാന സന്ദേശം വൈറല്‍; ടാങ്കില്‍ വീണ് മരിച്ച ഹംസാക്കയുടെ രണ്ടു മക്കളുടെ വിവാഹം ജിദ്ദ കെ എം സി സി നടത്തും

  
backup
August 28 2019 | 11:08 AM

jidha-kmcc-help-for-hamza-daughters-marriage

 

റിയാദ്: ജോലിക്കിടെ വീണു ശരീരം ക്ഷീണിച്ചിട്ടും കുടുംബം പോറ്റാനായി പ്രവാസിയായി വെറും അഞ്ഞൂറ് റിയാല്‍ ശമ്പളത്തിന് ജോലി. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പ്രവാസിയായി ഉരുകിത്തീരുമ്പോള്‍ നാട്ടിലെ പ്രിയപ്പെട്ടവരെ നൊമ്പരങ്ങള്‍ ഒന്നും അറിയിക്കാതെ കഴിഞ്ഞു കൂടുന്നതിടെ ദാരുണ മരണത്തിനു കീഴടങ്ങിയ മലപ്പുറം സ്വദേശിയുടെ സന്ദേശമാണ് ഏവരുടെയും ഹൃദയം നൊമ്പരപ്പെടുത്തുന്നത്. തന്റെ മകളുടെ വിവാഹം നടത്താന്‍ കയ്യില്‍ പണമില്ലാതെ വിങ്ങിപ്പൊട്ടി സഹായം ആവശ്യപ്പെട്ട പ്രവാസിയുടെ ഈ ആവശ്യം അവസാന സന്ദേശമാകുകയായിരുന്നു. പ്രവാസികള്‍ക്കിടയില്‍ ദൈന്യതയുടെ ഈ നൊമ്പരപ്പെടുത്തുന്ന സന്ദേശം വൈറലായി വ്യാപിക്കുയാണ്. ഏവരുടെയും കേരളയിലിയിക്കുന്ന സന്ദേശമാണ് പ്രവാസികളുടെ യഥാര്‍ത്ഥ മുഖം വരച്ചു കാട്ടി പ്രചരിക്കുന്നത്.

മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി പിള്ളാട്ട് ഹംസ (57) യാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ ജോലി ചെയ്യുന്ന സ്ഥലത്തെ വെള്ള ടാങ്കില്‍ വീണു മരിച്ചത്. ജിദ്ദ കിലോ പതിനേഴില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് ദാരുണ മരണം തേടിയെത്തിയത്. രണ്ടു പെണ്മക്കളുടെ വിവാഹ നിശ്ചയം നടക്കുന്ന ദിവസമാണ് അദ്ദേഹത്തെ മരണം തേടിയെത്തിയതെന്ന വാര്‍ത്തകള്‍ ആരെയും നൊമ്പരപ്പെടുത്തിത്തുന്നതിനു പുറമെ മകളുടെ വിവാഹത്തിനായി വെറും അഞ്ഞൂറ് റിയാല്‍ (9000 രൂപ) ശമ്പളക്കാരനായ ഇദ്ദേഹം നടത്തിയ ദയനീയ സഹായ സന്ദേശമാണ് ഏവരെയും കരളയിപ്പിക്കുന്നത്. അഞ്ഞൂറ് റിയാല്‍ ശമ്പളത്തിന് സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുകയാണെന്നും മക്കളുടെ വിവാഹത്തിന് സഹായിക്കണമെന്നും ആവശ്യപ്പെട്ട് സങ്കടപ്പെട്ട് കരഞ്ഞു സഹായം ആവശ്യപ്പെടുന്ന സന്ദേശമാണ് ഏവരെയും കരളയിച്ച് പ്രചരിക്കുന്നത്.


മരണപ്പെട്ട അതെ ദിവസം തന്നെയാണ് ഈ മെസേജ് അയച്ചതെന്നാണ് കരുതുന്നത്. നാല് പെണ്മക്കള്ളുള്ള പിതാവായ ഇദ്ദേഹം അഞ്ചു വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നത്. നേരത്തെ കൂലിപ്പണിക്കിടെ വീണതിനെത്തുടര്‍ന്നുണ്ടായ പരിക്കിനെത്തുടര്‍ന്നു കനപ്പെട്ട ജോലികള്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇതിനിടെ പണമില്ലാത്തതിനാല്‍ മക്കളുടെ വിവാഹം വൈകി. കിട്ടുന്ന അഞ്ഞൂറ് റിയാല്‍ കൊണ്ട് വീട്ടു ചിലവും മറ്റു കാര്യങ്ങളും എല്ലാം നടക്കണം. തന്റെ മക്കളുടെ വിവാഹത്തിന് സഹായിക്കണം. സഹായിക്കുന്നവര്‍ക്ക് പുണ്യം കിട്ടും എന്ന് നെഞ്ച് പൊട്ടിയുള്ള സന്ദേശമാണ് ഇദ്ദേഹം അയച്ചത്.

ഇതേതുടര്‍ന്ന്ഇദേഹത്തിന്റെ രണ്ടു പെണ്മക്കളുടെ വിവാഹം ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്തു നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മയ്യത്ത് മറമാടാനുള്ള തയ്യാറെടുപ്പുകള്‍ ജിദ്ദയില്‍ തുടരുകയാണ്. ഇതിനു ശേഷം നാട്ടിലെ മഹല്ലുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടു വിവാഹം നടത്തുന്നതിനുള്ള മുഴുവന്‍ സഹായങ്ങളും നല്‍കുമെന്ന് ജിദ്ദ കെ എംസി സി ഭാരവാഹികള്‍ അറിയിച്ചു. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സി.കെ.റസാഖ് മാസ്റ്റര്‍ (00966 559196735), വി പി .മുസ്തഫ (00966 502702123)
ഇസ്മായീല്‍ മുണ്ടക്കുളം (0532689604), ലത്തീഫ് മുസ്ല്യാരങ്ങാടി (0509593194),നാസര്‍ മച്ചിങ്ങല്‍ (ഛ508748202), ഷൗക്കത്ത് ഞാറക്കോടന്‍ (0535201710) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  14 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  14 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago