HOME
DETAILS
MAL
പത്മ പുരസ്കാരം: അര്‍ഹരെ കണ്ടെത്താന്‍ അഞ്ചംഗ സമിതി
backup
June 09 2017 | 02:06 AM
തിരുവനന്തപുരം: പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താന്‍ നിയമ മന്ത്രി എ.കെ ബാലന് അധ്യക്ഷനായ അഞ്ചംഗ മന്ത്രിതല സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ഗതാഗത മന്ത്രി തോമസ് ചാണ്ടി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ചീഫ് സെക്രട്ടറി നളിനി നെറ്റോ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിവയ്ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയത്. സെപ്റ്റംബര്‍ 15നു മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കണം.
മുഖ്യമന്ത്രിയുടെ ഓഫിസ് ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് പട്ടിക കൈമാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."