ഖത്തര്‍ സാമ്രാജ്യത്വ അജന്‍ഡയുടെ അടുത്ത ഇരയാകുമോ
മിഡ്‌ലീസ്റ്റില്‍ നിന്നുയര്‍ന്നുവന്ന ആശങ്കാജനകമായ വാര്‍ത്തയായിരുന്നു സഊൗദി ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. ഗള്‍ഫ്‌രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക സഹകരണത്തിന് വേണ്ടി രൂപം കൊണ്ട ജിസിസി സഖ്യത്തിലെ സുപ്രധാന രാജ്യമാണ് ഖത്തര്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനത്തിന് പിന്നാലെയായി വന്ന ഈ ഉപരോധം സാമ്രാജ്യത്വ അജന്‍ഡയായി വേണം വിലയിരുത്താന്‍. മിഡ്‌ലീസ്റ്റ് മേഖലയില്‍ ശക്തിയാര്‍ജിച്ചു വരുന്ന രാഷ്ട്രമാണ് ഇറാന്‍. ഇറാന്റെ വളര്‍ച്ച ഭീതിയോടെയാണ് അമേരിക്കയും ഇസ്രാഈലും നോക്കിക്കാണുന്നത്. ഇറാനുമായി ശക്തമായ ബന്ധമാണ് ഖത്തര്‍ നിലനിര്‍ത്തി പോരുന്നത്. ട്രംപിന്റെ സഊദി സന്ദര്‍ശന ചര്‍ച്ചയില്‍ അദ്ദേഹം ഊന്നല്‍ കൊടുത്ത വിഷയവും ഇതായിരുന്നു. മേഖലയിലെ തീവ്രവാദത്തിന്റെ പേര് പറഞ്ഞു സഊദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സന്ദര്‍ശനവേളയില്‍ ട്രംപ് ആഹ്വാനം ചെയ്തിട്ടുമുണ്ട്. എന്നാല്‍, ഇറാനെതിരേയുള്ള നീക്കത്തെ ഖത്തര്‍ ശക്തമായി എതിര്‍ക്കുകയും ഇറാന് അനുകൂലമായി അല്‍ജസീറ ചാനല്‍ വഴി ഖത്തര്‍ അമീര്‍ പ്രസ്താവനയിറക്കുകയും ചെയ്തു. അതോടെ ഖത്തറിനെതിരേയും ചാനലിനെതിരേയും നീങ്ങാന്‍ ജിസിസി രാജ്യങ്ങള്‍ തീരുമാനിച്ചു.
ഈജിപ്തിലെ സ്വേച്ഛാധിപതികള്‍ അവിടുത്തെ ജനതയ്ക്കുനേരെ കിരാത മര്‍ദനങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ മര്‍ദിക്കപ്പെട്ടവര്‍ക്ക് സഹായം എത്തിച്ചതും ഈജിപ്ത് വധശിക്ഷക്ക് വിധിച്ച യൂസുഫുല്‍ ഖര്‍ദാവിക്ക് അഭയം കൊടുത്തതുമാണ് ഈജിപ്ത് ഖത്തറുമായി ഉടക്കാനുള്ള കാരണം. അതിനുപുറമേ ഈജിപ്തിനെ ആഭ്യന്തരമായി തകര്‍ത്ത മുസ്‌ലിം ബ്രദര്‍ഹുഡ് ഖത്തറില്‍ വേരൂന്നിയതും ഖത്തറിനെതിരേ ഈജിപ്തിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ആളോഹരി വരുമാനത്തിലും, പ്രതിശീര്‍ഷ വരുമാനത്തിലും ഒന്നാം സ്ഥാനത്തുള്ള രാഷ്ട്രമാണ് ഖത്തര്‍. പ്രകൃതിവാതക നിക്ഷേപത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നിലാണ് ഖത്തര്‍. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക രാഷ്ട്രമായ ഖത്തറിനെ ഒതുക്കുക എന്നതും അമേരിക്കയുടെ ലക്ഷ്യമായി കൂട്ടി വായിക്കുന്നതില്‍ തെറ്റില്ല.
എന്നാല്‍, ഈ ഉപരോധം കൊണ്ട് ഒരിക്കലും ഖത്തറിനെ സാമ്പത്തികമായി തകര്‍ക്കാന്‍ കഴിയില്ല. എന്നിരുന്നാലും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ശിഥിലീകരണത്തിന്റെ വഴി തുറക്കാന്‍ കഴിയും. അമേരിക്കയും ഇസ്രാഈലും പരോക്ഷമായി ലക്ഷീകരിക്കുന്നതും ഇതുതന്നെയാണ്.
ഇവരുടെ ആയുധവിപണിക്ക് നല്ല മാര്‍ക്കറ്റുണ്ടാക്കാനുള്ള സാമ്രാജ്യത്വ അജന്‍ഡയായി വേണം ഇതിനെ വിലയിരുത്താന്‍. ഗള്‍ഫ് യുദ്ധവും അമേരിക്കയുടെ ഇറാഖ് അധിനിവേശവും ഇതോടു കൂടി ചേര്‍ത്തുവായിച്ചാല്‍ നമുക്കത് മനസ്സിലാകും. എന്നാല്‍, ഇതിനോടകം തന്നെ ഖത്തറിന് ഐക്യദാര്‍ഢ്യം അറിയിച്ചു നിരവധി രാഷ്ട്രങ്ങള്‍ മുന്നോട്ടെത്തി. ജിസിസി രാജ്യങ്ങളില്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പെടുത്താത്ത കുവൈത്ത് ഖത്തറിന് വേണ്ടി മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി രംഗത്തെത്തിക്കഴിഞ്ഞു. അതോടൊപ്പം തുര്‍ക്കിയും ഖത്തറിന് വേണ്ടി അനുരഞ്ജന ചര്‍ച്ചകള്‍ തുടങ്ങി. അതിന്റെ ഭാഗമായി റഷ്യ, ഖത്തര്‍, സഊദി, കുവൈത്ത് എന്നീ രാജ്യങ്ങളുടെ ഭരണധികാരികളുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ബന്ധപ്പെട്ടു കഴിഞ്ഞു. കൂടാതെ ഒമാന്‍, ഇറാന്‍, മലേഷ്യ, ബ്രിട്ടന്‍ തുടങ്ങിയവര്‍ ഖത്തറിന് പിന്തുണ അറിയിച്ചു മുന്നോട്ടു വന്നു.
സാമ്പത്തികമായി എന്നും മുന്നിട്ട് നില്‍ക്കുന്ന ജിസിസി രാജ്യങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനകളാണ് ലോക പൊലിസായി ചമയുന്ന അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞു സ്വന്തം അയല്‍രാജ്യത്തെ കുരുതിക്ക് കൊടുക്കുന്നതിന് പകരം ലോകത്തെ ഏതു രാജ്യത്തും ഏതു സമയത്തും സന്ദര്‍ഭങ്ങളിലും കടന്നു ചെന്ന് അവരുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന അമേരിക്കയുടെ ഈ ലോക മേധാവിത്വത്തെ തടയിടാന്‍ ജിസിസി രാജ്യങ്ങള്‍ മാത്രം ഒന്ന് ഒത്തൊരുമിച്ചുനിന്നാല്‍ കഴിയും. മിഡ്‌ലീസ്റ്റില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ക്കായി നമുക്ക് കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."