'ട്രംപ് നുണയന്‍,തനിക്ക് നീതി നിഷേധിച്ചു'- കടുത്ത വിമര്‍ശമവുമായി കോമി
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യുഎസ് കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐയുടെ മുന്‍ തലവന്‍ ജയിംസ് കോമി. ട്രംപിനെ നുണയനെന്നു പറഞ്ഞ കോമി സര്‍ക്കാര്‍ തന്നെ മോശമായി ചിത്രീകരിച്ചതായും എഫ്.ബി.ഐയെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിച്ചതായും ആരോപിച്ചു. സെനറ്റ് കമ്മിറ്റിക്ക് മൊഴി നല്‍കവെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തന്നെ പുറത്താക്കിയതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് ഒമ്പതിനാണ് ട്രംപ് സര്‍ക്കാര്‍ എഫ് .ബി .ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജയിംസ് കോമിയെ പുറത്താക്കുന്നത്. നിയമപ്രകാരം, എഫ്.ബി.ഐ മേധാവിയെ പുറത്താക്കുന്നതിന് കാരണം വ്യക്തമാക്കണമെന്നില്ല എന്നിരിക്കെ, എഫ്. ബി.ഐയുടെ പ്രവര്‍ത്തനം താറുമാറാക്കിയെന്നും സേനയുടെ ആത്മവിശ്വാസം ഇല്ലാതായെന്നും ചൂണ്ടിക്കാട്ടി തന്നെ പുറത്താക്കിയത് തന്നെ അപമാനിക്കാനാണെന്ന് കോമി രോഷാകുലനായി.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇടപെടല്‍ സംബന്ധിച്ചാണു സെനറ്റ് സമിതിക്കു മുന്‍പാകെ കോമി വിശദീകരണം നല്‍കിയത്. ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ കോമി ഉന്നയിച്ചെന്നാണു റിപ്പോര്‍ട്ട്.
യു.എസ് പ്രസിഡന്റ് ട്രംപുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കോമിയെ സ്ഥാനത്തുനിന്ന് നീക്കുന്നതിലേക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."