ഭര്‍ത്തൃ പീഡനം; അവശയായ യുവതി ആശുപത്രിയില്‍
കോതമംഗലം: ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍. കുറ്റിലഞ്ഞി കൊട്ടകമ്പിള്ളി ഇസ്മായിലിന്റെ ഭാര്യ താഹിറ (33) യെയാണ് അവശനിലയില്‍ കോതമംഗലം താലൂക്ക് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഭര്‍ത്താവ് നിസാരണ കാരണങ്ങളുടെ പേരില്‍ മര്‍ദിക്കുകയായിരുന്നു എന്ന് താഹിറ പോലിസിന് നല്കിയ പരാതിയില്‍ പറയുന്നു.
പനി കാരണം അവശയായിരുന്ന തന്നെ ചൊവ്വാഴ്ച രാവിലെയും ചൂരലും, ചട്ടകം ഉപയോഗിച്ചും അടിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ തിരൂര്‍ കേന്ദ്രികരിച്ചുള്ള ത്വരിഖത്തില് ഉള്‍പ്പെട്ടതോടെയാണ് ഇയാള്‍ മകളെ മര്‍ദിക്കാന്‍ തുടങ്ങിയതെന്ന് താഹിറയുടെ പിതാവ് ഹമീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ത്വരിഖത്തിന്റെ ഉസ്താദിന്റെ നിര്‍ദ്ദേശപ്രകാരം വിചിത്രമായ ശിക്ഷാവിധികളാണ് ഇതിലുള്‍പ്പെട്ടവര്‍ കുടുംബങ്ങളില്‍ നടപ്പാക്കുന്നതെന്നും ഇതുപുറത്ത് പറയാന്‍ പലരും ഭയക്കുകയാണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഹമീദ് പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലിസ് കേസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."