HOME
DETAILS
MAL
ഏദന്‍ നഗരത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തു
backup
August 29 2019 | 18:08 PM
ഏദന്‍: യെമന്റെ ഇടക്കാല തലസ്ഥാനമായ ഏദന്റെ പൂര്‍ണ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തു. തുറമുഖ നഗരം കൂടിയായ ഏദന്റെ നിയന്ത്രണത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രസിഡന്റ് അബ്ദുറബ്ബോ മന്‍സൂര്‍ ഹാദിയുടെ വിശ്വസ്തരായ 30 സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.
വിമതരുടെ നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി യെമന്‍ സര്‍ക്കാര്‍ രംഗത്തെത്തി. വിമത നീക്കത്തിന് പിന്നില്‍ യു.എ.ഇ ആണെന്ന് ആരോപിച്ച യെമന്‍, രാജ്യത്തെ സൈനികരെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്നും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."