HOME
DETAILS
MAL
സംസ്ഥാന കണ്വന്ഷന് നവംബര്‍ 26ന്
backup
October 24 2018 | 03:10 AM
കൊച്ചി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി ഡെമോക്രാറ്റിക്ക് മൂവ്മെന്റ് സംസ്ഥാന കണ്വന്ഷന് നവംബര്‍ 26ന് തൃശൂരില്‍ നടക്കും.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് കലാപഭൂമിയാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനഃപരിശോധനാ ഹരജി നല്കി പ്രശ്നം പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ചെയര്മാന് ബാബുരാജ് താണിയത്ത്, കണ്‍വീനര്‍ രവി .ആര് ഉണ്ണിത്താന്, ട്രഷറര്‍ ദാമോദരന്‍ കണ്ടല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."