HOME
DETAILS

മാര്‍ ആന്റണി കരിയില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ ഇടയന്‍

  
backup
August 30 2019 | 11:08 AM

mar-antony-karayil-new-bishop

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതലയില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. മാണ്ഡ്യ ബിഷപ്പായിരുന്ന മാര്‍ ആന്റണി കരിയിലാണ് പുതിയ ആര്‍ച്ച് ബിഷപ്പ്.

സീറോ മലബാര്‍ സഭയുടെ സിനഡിന്റെ സമാപന വേളയിലായിരുന്നു പ്രഖ്യാപനം. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി തന്നെയാണ് പുതിയ ആര്‍ച്ച് ബിഷപ്പിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബിഷപ്പ് ആന്റണി കരിയില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടതോടെ മാണ്ഡ്യ രൂപതയുടെ പുതിയ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും നിയമിച്ചു.

ചേര്‍ത്തല ചാലില്‍ സ്വദേശിയായ മാര്‍ കരിയില്‍(69)സി.എം.ഐ സന്യാസസമൂഹത്തില്‍ നിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു.

ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല പുതിയ ബിഷപ്പിനായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago