ബസിന്റെ പിന്‍ചക്രം കയറി കണ്ടക്ടര്‍ മരിച്ചു
രാമപുരം(മലപ്പുറം): ബസില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ കണ്ടക്ടര്‍ ബസിന്റെ പിന്‍ചക്രം കയറി മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ പുഴക്കാട്ടിരി-കടുങ്ങപുരം ഹൈസ്കൂള്‍ പടിയിലാണ് സംഭവം. ചാപ്പനങ്ങാടി കൂരിയാട് റോഡ് സ്വദേശി ഓടങ്ങാടന്‍ കുഞ്ഞിമൊയ്തീന്റെ മകന് സഫ്വാനുല്‍ ഫാരിസ് (27) ആണ് മരിച്ചത്.
കോട്ടക്കലില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസിന്റെ കണ്ടക്ടറായ ഫാരിസ് പിന് ഡോറില്‍ നിന്നും ഇറങ്ങി മുന്നിലെ ഡോറിലൂടെ ഓടി കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല് തെന്നിവീണ് പിറകിലെ ടയര്‍ ദേഹത്ത് കയറുകയായിരുന്നു.
കൊളത്തൂര്‍ പൊലിസ് മേല്‍നടപടി സ്വീകരിച്ചു. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതനായത്.
മാതാവ്: ഖദീജ. ഭാര്യ: ശബ്ന ഊരോതൊടി ചെറുകുളമ്പ. സഹോദരങ്ങള്‍: ഫവാസ്, ഫാരിസ, ദില്ഷാന്. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചാപ്പനങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."