പരിസ്ഥിതിദിനം കണ്ടല്‍ ദിനമായി ആചരിച്ചു
കൊല്ലം: ജില്ലാ പഞ്ചായത്ത് പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചവറ ബ്ലോക്ക് പഞ്ചായത്തിന്റേയും, തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കടവിനോട് ചേര്‍ന്ന് അഷ്ടമുടിക്കായലിന്റെ തീരങ്ങളില്‍ കണ്ടല്‍തൈകള്‍ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കൂടുതല്‍ കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിക്കുകയും അവയുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
അഷ്ടമുടി കായലിന്റെ സംരക്ഷണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത കണ്ടലഴക് പദ്ധതി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിന്റെ ആദ്യഭാഗമായാണ് പരിസ്ഥിതി ദിനം കണ്ടല്‍ദിനമായി ആചരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, ജില്ലാ പഞ്ചായത്തംഗം സി.രാധാമണി, എസ്. ശോഭ, ബി. സേതുലക്ഷ്മി, കെ. ശോഭന, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."