HOME
DETAILS

ഫാ. കുര്യാക്കോസിന്റെ മരണം അസ്വാഭാവിക മരണത്തിന് കേസെടുത്തു

  
backup
October 24 2018 | 04:10 AM

%e0%b4%ab%e0%b4%be-%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3


ന്യൂഡല്‍ഹി/ചേര്‍ത്തല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴിനല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
എഫ്.ഐ.ആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോഷിയാര്‍പൂര്‍ പൊലിസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഫാ. കുര്യാക്കോസിന്റെ സഹോദരന്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളില്‍ നിന്ന് പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. മൂന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ സംഘം ഇന്നലെ വൈകിട്ട് 6.30ഓടെയാണ് വൈദികന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചുവരികയാണെന്ന് ഡി.എസ്.പി എ.ആര്‍ ശര്‍മ പറഞ്ഞു. ആന്തരികമായോ ബാഹ്യമായോ പരുക്കുകളില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചനകള്‍. മരണവുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്ത സാഹചര്യത്തില്‍ ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനക്ക് അയക്കും. മരണകാരണം അവയവങ്ങളുടെ പരിശോധനാ ഫലങ്ങള്‍ ലഭിച്ചശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പത്തോളജി, ഹിസ്‌റ്റോളജി ഫലങ്ങള്‍ ലഭിക്കാന്‍ മാസങ്ങളെടുക്കും.
പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ദസുവയിലെ സെന്റ് പോള്‍സ് കോണ്‍വെന്റിനോട് ചേര്‍ന്ന താമസസ്ഥലത്ത് തിങ്കളാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം കേരളത്തില്‍ നടത്തണമെന്ന ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചെങ്കിലും പൊലിസ് അനുവദിച്ചില്ല. കേരളത്തില്‍ വച്ച് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് 25ന് സംസ്‌കരിക്കും. ഉച്ചക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം കൊണ്ടുവരുന്ന മൃതദേഹം വൈകിട്ട് 5.30ന് നെടുമ്പാശ്ശേരിയിലെത്തും.
തുടര്‍ന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബവീട്ടിലെത്തിക്കും. 25ന് ഉച്ചക്ക് രണ്ടിന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വൈദികന്റെ സഹോദരന്‍ ജോസ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago