ഭൂമിയിടപാട്: കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കും കാനോനിക സമിതികള്‍ക്കും വീഴ്ചയെന്ന് സിനഡ്
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ അടക്കമുള്ള അതിരൂപത നേതൃത്വത്തിനും കാനോനിക സമിതികള്‍ക്കും വീഴ്ച സംഭവിച്ചതായി സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് സിറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരേയാണ് എന്നത് പ്രതിസന്ധികളെ കൂടുതല്‍ ഗുരുതരമാക്കി. വിവാദമായ ഭൂമി ഇടപാടില്‍ അതിരൂപതയിലെ കാനോനിക സമിതികളുടെയും സഹായ മെത്രാന്മാരുടെയും മെത്രാപ്പോലീത്തയുടെയും കൂട്ടായ ഉത്തരവാദിത്വത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും സിനഡ് വിലയിരുത്തി.
കര്‍ദിനാളോ സഹായ മെത്രാന്മാരോ അതിരൂപതയിലെ വൈദികരോ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും സിനഡ് വിലയിരുത്തി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ചില വ്യാജരേഖകളും പ്രത്യക്ഷപ്പെട്ടു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. സിനഡിനു വേണ്ടി പരാതി നല്‍കിയ വൈദികന്റെ മൊഴിക്ക് വിരുദ്ധമായി പ്രതികളാക്കപ്പെട്ടവരെ ഒഴിവാക്കാന്‍ പരാതിക്കാരന്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ മൊഴി നല്‍കിയിട്ടുണ്ട്. വസ്തുതകള്‍ക്ക് വിരുദ്ധമായി വ്യത്യസ്ത പ്രഥമവിവര മൊഴികള്‍ പൊലിസ് ഹാജരാക്കിയതിനു പിന്നില്‍ ചില സഭാവിരുദ്ധ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നതായും സിനഡ് വ്യക്തമാക്കി.
വ്യാജരേഖയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തണം എന്ന ലക്ഷ്യത്തിലുറച്ചു നില്‍ക്കുന്നു. അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് അന്യായമായി ആരും പീഡിപ്പിക്കപ്പെടരുതെന്ന് സിനഡിന് നിര്‍ബന്ധമുണ്ട്. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കോലം കത്തിച്ച ചില വ്യക്തികളുടെ നടപടി സഭയ്ക്ക് തീരാക്കളങ്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."