പയ്യന്നൂരില്‍ ആര്‍.എസ്.എസ് കേന്ദ്രത്തില്‍നിന്ന് വന്‍ ആയുധശേഖരം പിടികൂടി
പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത് കോറോത്ത് ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. കോറോം വായനശാലക്കടുത്ത് ബി.ജെ.പിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച താല്‍ക്കാലിക ഷെഡില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
ഒന്‍പത് വടിവാളുകളും ഒരു സ്റ്റീല്‍ ബോംബുമാണ് കണ്ടെത്തിയത്. സി.പി.എം-ബി.ജെ.പി സംഘര്‍ഷം പതിവായ ഈ മേഖലയില്‍ ആയുധങ്ങള്‍ക്കായി റെയ്ഡ് നടക്കുന്നതിനിടെയാണ് പൊലിസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പരിശോധന നടത്തിയത്.
സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജ് വധക്കേസിലെ പ്രതിയും രാമന്തളി മണ്ഡലം ആര്‍.എസ്.എസ് കാര്യവാഹകുമായ ചുരടക്കാട് ബിജുവിനെ ഈയിടെ ഒരുസംഘം കൊല പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അക്രമസംഭങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. പയ്യന്നൂര്‍ സി.ഐ എം.പി ആസാദ്, എസ്.ഐ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് റെയ്ഡ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."