മൃതദേഹം വിട്ടുനല്‍കാന്‍ പൊലിസ് മേധാവി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം പ്രമുഖ സ്വകാര്യാശുപത്രിയില്‍ നിന്നും വിട്ടുകൊടുക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ എറണാകുളം ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
ആശുപത്രി ബില്ലിന്റെ പേരില്‍ മൃതദേഹം തടഞ്ഞു വച്ച് അനാദരവ് കാണിക്കുന്നത് നടപടികള്‍ ക്ഷണിച്ചു വരുത്തുമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ നിരീക്ഷിച്ചു.ആലപ്പുഴ കളര്‍കോട് സ്വദേശി സിബി ജോണിന്റെ മൃതദേഹമാണ് രണ്ടരലക്ഷം രൂപ ബില്‍ അടയ്ക്കാനുണ്ടെന്ന പേരില്‍ ആശുപത്രി തടഞ്ഞു വച്ചത്. സിബി ജോണിന്റെ സഹോദരന്‍ ആന്റണി ജോണ്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ബില്‍ അടയ്ക്കാനുണ്ടെന്ന പേരില്‍ എറണാകുളത്ത് കഴിഞ്ഞ ദിവസവും ഒരു സ്വകാര്യാശുപത്രി മൃതദേഹം വിട്ടുനല്‍കിയിരുന്നില്ല.
ഒടുവില്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്റെ ഇടപെടലിനെ തുടര്‍ന്ന് മൃതദേഹം വിട്ടുനല്‍കി.സിബി ജോണ്‍ മരിച്ചത് ചികിത്സാപിഴവ് കാരണമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. മാര്‍ച്ച് 3 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ചികിത്സ നടത്തി. ശരീരം മഞ്ഞനിറമായപ്പോള്‍ കരള്‍ മാറ്റി വയ്ക്കണമെന്ന് പറഞ്ഞു. 30 ലക്ഷം രൂപ ചെലവുവരുമെന്നും പറഞ്ഞു. മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തില്ല. തുടര്‍ന്ന് ജൂണ്‍ 8 ന് സിബി മരിച്ചു.
ഇതിനകം രണ്ട് ലക്ഷം രൂപ ചികിത്സാ ചെലവായി അടച്ചിട്ടുണ്ട്. മൃതദേഹം വിട്ടുനല്‍കാത്ത എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് നോട്ടീസയക്കാനും കമ്മിഷന്‍ ഉത്തരവായി. മൂാന്നഴ്ചയ്ക്കകം റിപ്പോര്‍ട്ട്് നല്‍കണം. കേസ് ജൂലൈ 29 ന് ആലപ്പുഴയില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."