HOME
DETAILS

ജില്ലയില്‍ 12 മൊബൈല്‍ ടവറുകള്‍ക്ക് അനുമതി

  
Web Desk
October 24 2018 | 07:10 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-12-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%b5%e0%b4%b1%e0%b5%81

മലപ്പുറം: ജില്ലയില്‍ 12 മൊബൈല്‍ ടവറുകള്‍ക്ക് ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ടെലികോം സമിതി അനുമതി നല്‍കി. കുറുവ, പുഴക്കാട്ടിരി, വേങ്ങര, പെരിന്തല്‍മണ്ണ, കുഴിമണ്ണ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കാവന്നൂര്‍, എടവണ്ണ, ആനക്കര, ചേലേമ്പ്ര എന്നിവിടങ്ങളിലെ ടവര്‍ നിര്‍മാണത്തിനാണ് അനുമതി നല്‍കിയത്.
വാഴക്കാട്, പുഴക്കാട്ടിരി, മേലാറ്റൂര്‍ എന്നിവിടങ്ങളിലെ വിവിധ ടവറുകളുടെ നിര്‍മാണത്തിന് അനുമതി നല്‍കുന്ന കാര്യം അടുത്ത സിറ്റിങില്‍ പരിഗണിക്കും. പുഴക്കാട്ടിരിയിലെ ടവര്‍ നിര്‍മാണം ഭൂനിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന നാട്ടുകാരുടെ പരാതി വിശദമായി പരിശോധിക്കും. വളവന്നൂരിലെ റിലയന്‍സിന്റെ ടവര്‍ നിര്‍മാണം ട്രൈബ്യൂണല്‍ വിധി വന്ന ശേഷം മാത്രമേ പരിഗണിക്കാന്‍ കഴിയൂവെന്ന് കലക്ടര്‍ അറിയിച്ചു.
ടവറില്‍നിന്നുള്ള വികിരണം സംബന്ധിച്ച ആശങ്കകളാണ് സമിതിക്ക് മുന്നില്‍ ഏറെയും വന്നത്. ആഗോള മാനദണ്ഡത്തിന്റെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ മൊബൈല്‍ ടവറുകളുടെ വികിരണമെന്ന് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് റിസോഴ്‌സ് മോണിറ്ററിങ് സെല്‍ അസി. ഡയറക്ടര്‍ ജനറല്‍ എസ്. ഹരികൃഷ്ണന്‍ വിശദീകരിച്ചു. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ സുതാര്യമായ സംവിധാനങ്ങളുണ്ട്. പരാതികളുണ്ടെങ്കില്‍ വികിരണം പരിശോധിച്ച് സേവനദാതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വീടിന് ഭീഷണിയാകുമെന്ന കാരണത്താല്‍ മേലാറ്റൂരില്‍ റിലയന്‍സ് സ്ഥാപിക്കുന്ന മൊബൈല്‍ ടവര്‍ മാറ്റി സ്ഥാപിക്കാന്‍ ജില്ലാകലക്ടര്‍ അമിത് മീണ നിര്‍ദേശം നല്‍കി. റിലയന്‍സ് പുതുതായി സ്ഥാപിക്കുന്ന ടവര്‍ തന്റെ വീടിന് ഭീഷണിയാണെന്ന് കാണിച്ച് മേലാറ്റൂര്‍ സ്വദേശിയായ അബ്ദുസലിമാണ് ജില്ലാ ടെലികോം സമിതിയെ സമീപിച്ചത്. ടവര്‍ നിര്‍മാണത്തിന് അതേ സര്‍വേ നമ്പരിലുള്ള സുരക്ഷിതമായ സ്ഥലം കണ്ടെത്താവുന്നതാണെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എക്‌സി. എന്‍ജിനിയര്‍ വരുണ്‍ നാരായണന്‍, ആരോഗ്യ വകുപ്പിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വേലായുധന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago