സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ഥികളുടെ പച്ചക്കറി കൃഷി
എടക്കുളം: പഠനത്തോടൊപ്പം ജൈവകൃഷിയിറക്കി വിദ്യാര്‍ഥികള്‍. എടക്കുളം ജി.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പഠനത്തോടൊപ്പം പച്ചക്കറി കൃഷിചെയ്ത് വിളവെടുപ്പ് നടത്തിയത്. തിരുന്നാവായ കൃഷിഭവനില്‍നിന്ന് ലഭിച്ച പച്ചക്കറി വിത്തുകളാണ് വിദ്യാര്‍ഥികളും സ്‌കൂളിലെ ഹരിതസേനയും ചേര്‍ന്ന് മുളപ്പിച്ചെടുത്തത്.
കര്‍ഷകനും അറബിക് അധ്യാപകനുമായ സി.പി ബഷീറിന്റെ നേതൃത്വത്തില്‍ അധ്യാപക സംഘവും കൃഷിയിടത്തില്‍ വിദ്യാര്‍ഥികളെ സഹായിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലാണ് തക്കാളി, പച്ചമുളക്, വെണ്ട, വഴുതനങ്ങ, ചീര, പയര്‍ തുടങ്ങിയ പച്ചക്കറികള്‍ ജൈവവളം ഉപയോഗിച്ച് വിളയിച്ചെടുത്തത്. ഒഴിവുവേളകളില്‍ കിട്ടുന്ന സമയങ്ങളിലാണ് വിദ്യാര്‍ഥികളുടെ കൃഷി പരിപാലനം. ചെറിയ വലകള്‍ കെട്ടിയാണ് ശക്തമായ മഴയെയും കാറ്റിനെയും കനത്ത ചൂടിനെയും പ്രതിരോധിക്കുന്നത്. കൃഷിയിടത്തില്‍നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഉച്ചഭക്ഷണത്തിനുളള വിഭവങ്ങള്‍ തയാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."