ADVERTISEMENT
HOME
DETAILS

അരീക്കോട് താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കുന്നു

ADVERTISEMENT
  
backup
October 24 2018 | 07:10 AM

%e0%b4%85%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4-2

അരീക്കോട്: ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന എച്ച്.എം.സി യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം പുതിയ കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനവും കൈകൊണ്ടത്.
അത്യാഹിത വിഭാഗം ഉള്‍ക്കൊള്ളുന്ന കെട്ടിടം നിര്‍മിക്കാന്‍ 25 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞു. പി.കെ ബഷീര്‍ എം.എല്‍.എയുടെ ശ്രമഫലമായി കിഫ്ബിയില്‍ നിന്ന് 25 കോടി രൂപ ആശുപത്രി വികസനത്തിന് വിനിയോഗിക്കാന്‍ അനുമതിയായിട്ടുണ്ട്. കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആശുപത്രി സന്ദര്‍ശിച്ചു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കുന്നതിന് നിയോഗിച്ച ഇന്‍കല്‍ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം ആധുനിക സൗകര്യങ്ങളൊരുക്കുകയാണു ലക്ഷ്യം. ജനപങ്കാളിത്തത്തോടെ കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടത്തും. അത്യാഹിത വിഭാഗത്തിന് കെട്ടിടം നിര്‍മിക്കാന്‍ നിലവിലെ കെട്ടിടങ്ങള്‍ ഭാഗികമായി പൊളിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് വിവരം.
വൈകുന്നേര ഒ.പി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ ആശുപത്രി സൂപ്രന്റ് ഡോ.മൊയ്തീന്‍ ഷായെ യോഗം ചുമതലപ്പെടുത്തി. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്ന ഈ സ്ഥാപനത്തെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയ ഘട്ടത്തില്‍ സായാഹന ഒ.പി പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും സ്ഥല പരിമിതിയും ചികിത്സ തേടിയെത്തുന്ന രോഗികളെ വലക്കുകയാണ്. ആശുപത്രിയുടെ ശോച്യാവസ്ഥ സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ ശ്രീപ്രിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദുറഹിമാന്‍, ഉമര്‍ വെള്ളേരി, നിഷ കാവുങ്ങല്‍, സൂപ്രണ്ട് മൊയ്തീന്‍ ഷാ, എച്ച്.ഐ എ.ഹുസൈന്‍, എം. സുല്‍ഫീക്കര്‍, എം.പി മുസ്തഫ, പി.എം ലുഖ്മാന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  a month ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  a month ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  a month ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  a month ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  a month ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  a month ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  a month ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  a month ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Kerala
  •  a month ago