HOME
DETAILS

സംഘ്പരിവാറിന്റെ മുതലെടുപ്പുശ്രമം പൊളിയുന്നു

  
Web Desk
August 31 2019 | 20:08 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%86%e0%b4%9f%e0%b5%81

 

മലപ്പുറം: ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളിലൂടെ സംഘ്പരിവാര്‍ ശ്രമം രാഷ്ട്രീയ മുതലെടുപ്പിന്. വര്‍ഗീയ പ്രചാരണത്തിലൂടെ സ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കങ്ങളാണ് മലപ്പുറം ജില്ലയിലെ എടയൂര്‍ ക്ഷേത്രത്തിനു നേരെ നടന്ന അക്രമക്കേസിലെ അറസ്റ്റിലൂടെ പൊലിസ് തടയിട്ടത്.
വിസര്‍ജ്യ വസ്തുക്കള്‍ പ്ലാസ്റ്റിക് കവറിലാക്കി ക്ഷേത്രത്തിലേക്കു വലിച്ചെറിയുകയും പ്രതിഷ്ഠ തകര്‍ക്കുകയും ചെയ്ത കേസിലാണ് എടയൂരില്‍ പ്രതി രാമകൃഷ്ണന്‍ പിടിയിലാത്.
സംഭവത്തില്‍ വര്‍ഗീയതയാരോപിച്ചു സംഘ്പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രചാരണം അഴിച്ചുവിടുന്നതിനിടെയാണ് അറസ്റ്റ്. മതസ്പര്‍ദ്ധ വളര്‍ത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നു പൊലിസ് പറയുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ തിരിച്ചറിഞ്ഞതോടെ, കേസ് മുതലെടുത്തു വര്‍ഗീയ പ്രചാരണത്തിനുള്ള ശ്രമങ്ങളെയാണ് പരാജയപ്പെടുത്താനായത്. മലപ്പുറത്ത് രണ്ടു വര്‍ഷത്തിനിടെ മൂന്നു സംഭവങ്ങളാണ് സമാന സ്വഭാവത്തില്‍ നടന്നത്. രണ്ടുവര്‍ഷം മുമ്പ് നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം ശിവക്ഷേത്രത്തില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതായിരുന്നു കേസ്.
റദമാന്‍ മാസത്തിലെ ആദ്യദിവസത്തിലായിരുന്നു സംഭവം. ഈ കേസിലെ അന്വേഷണത്തില്‍ തിരുവനന്തപുരം സ്വദേശി ഈശ്വരന്‍ ഉണ്ണി എന്ന മോഹന്‍ കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ, അതിനുമുമ്പ് നടന്ന വണ്ടൂര്‍ ബാണപുരം ക്ഷേത്രത്തിലെ ആക്രമണത്തിന്റേയും ചുരുളഴിഞ്ഞു.
ക്ഷേത്ര വാതില്‍ തകര്‍ത്തു അകത്തുകടന്നു നാശനഷ്ടങ്ങള്‍ വരുത്തിയതായിരുന്നു കേസ്. എടയൂരില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ പിന്നിലുള്ളവരെ കണ്ടെത്തണമെന്നാണ് ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെടുന്നത്. ഇതിനു പിന്നില്‍ മറ്റാരേയും അറസ്റ്റ് ചെയ്തിട്ടില്ല. ക്ഷേത്ര ഭാരവാഹികള്‍ക്ക് വ്യാജ കത്തും ഭീഷണി നിറഞ്ഞ പോസ്റ്ററും നേരത്തെ ലഭിച്ചിരുന്നുവത്രെ. ക്ഷേത്ര ആക്രമണത്തെ തുടര്‍ന്നു ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.
ഇതിലൂടെയെല്ലാം വര്‍ഗീയ പ്രചാരണമാണ് നടന്നത്. സാമൂഹ്യ വിരുദ്ധ സംഭവങ്ങളെ വര്‍ഗീയമായി തിരിച്ചുവിട്ടും, മലപ്പുറം ജില്ലക്കെതിരേ ആസൂത്രിതമായി വാര്‍ത്തകളവതരിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും സംഘ്പരിവാര്‍ സ്വാധീന മാധ്യമങ്ങളിലൂടെയും വലിയ ദുഷ്പ്രചാരണം നടത്തുന്നുണ്ട്.
ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, കവര്‍ച്ച, ഭൂസ്വത്ത്, സാമൂഹ്യവിരുദ്ധ വിളയാട്ടം എന്നിവ പോലുള്ള വിഷയങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നതിലൂടെ സൗഹൃദാന്തരീക്ഷത്തിനു വിള്ളലേല്‍പ്പിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago