ADVERTISEMENT
HOME
DETAILS

ലൈഫ് മിഷന്‍ പദ്ധതി ഇഴയുന്നുവെന്ന് വിമര്‍ശനം

ADVERTISEMENT
  
backup
October 24 2018 | 07:10 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%b4%e0%b4%af%e0%b5%81%e0%b4%a8

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതി നിര്‍വഹണം ദ്രുതഗതിയില്‍ ആവാത്തതിനു കാരണം സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയിലെ മെല്ലേപോക്കാണെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വിമര്‍ശനം. പദ്ധതി നിര്‍വഹണത്തില്‍ തുക ചെലവഴിക്കുന്നതില്‍ ജില്ല നിലവില്‍ പിന്നാക്കം നില്‍ക്കുന്നത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ തുക കെട്ടിക്കിടക്കുന്നതു കൊണ്ടാണെന്ന് യോഗത്തില്‍ ചര്‍ച്ചയായി.
ചില പഞ്ചായത്തുകള്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തന്നെ തയാറാക്കിയിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ തന്നെ യോഗത്തെ അറിയിച്ചു. എട്ടുകോടിയോളം രൂപ ഈയിനത്തില്‍ തന്നെ ചെലവഴിക്കാതെ കിടക്കുന്നത് പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്തിനെ പിന്നോട്ടടിപ്പിക്കുമെന്ന് അദ്ദേഹം യോഗത്തെ അറിയിച്ചു.
2018-19 വര്‍ഷത്തില്‍ ജില്ലാ ആസൂത്രണ സമിതിയുടെ ഭരണാനുമതി ലഭിക്കുകയും ഭേദഗതി ചെയ്ത പദ്ധതികള്‍ക്കും ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം സാങ്കേതികാനുമതി നല്‍കി. ഇതു സംബന്ധിച്ച് വൈസ് പ്രസിഡന്റ് അഡ്വ. ശാന്തമ്മാ ഫിലിപ്പ് 2018-19 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിനായി അനുവദിച്ച തുകയുടെ വിവരം അറിയിച്ചപ്പോഴാണ് ലൈഫ് മിഷന്‍ പദ്ധതി ഇഴയുന്നതിനെ കുറിച്ച് ചര്‍ച്ച വന്നത്. ആശുപത്രികളുടെ വികസനത്തിനും മറ്റുമായി നീക്കിവച്ച 82 ലക്ഷം രൂപയുടെ പദ്ധതി തുക ചെലവഴിക്കാനുണ്ടെന്നും ഗുണനിലവാര നിര്‍ണയ ലബോറട്ടറിയ്ക്കായി നീക്കിവച്ച 48 ലക്ഷം രൂപയും ഉടനെ ചെലവഴിക്കപ്പെടുമെന്നും ഇത്തരത്തില്‍ നിരവധി പദ്ധതികളുടെ അന്തിമ ബില്‍ പാസായാല്‍ പദ്ധതി നിര്‍വഹണത്തില്‍ മികച്ച നിലവാരത്തിലേക്ക് ജില്ലാ പഞ്ചായത്ത് ഉയരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. എന്നാല്‍ വലിയ തുക ചെലവഴിക്കാനുള്ള ലൈഫ് മിഷന്‍ പദ്ധതി പോലുള്ളവ ഇഴയുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുണനിലവാര നിര്‍ണയ ലബോറട്ടറിയ്ക്ക് ജില്ലാ പഞ്ചായത്ത് ഓഫിസിനോടുചേര്‍ന്ന് ഒരു മുറി അനുവദിക്കാന്‍ യോഗം തീരുമാനിച്ചു.
കുടിവെള്ള പദ്ധതിക്കായി വലിയ തുക ചെലവഴിക്കുകയും വലിയ മുന്നൊരുക്കം നടത്തേണ്ടിയും വരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തെ അറിയിച്ചു. വലിയ വരള്‍ച്ചാകാലമാണ് വരാനിരിക്കുന്നതെന്നാണ് ബന്ധപ്പെട്ട ഏജന്‍സികളില്‍നിന്നു ലഭിക്കുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ഷാദ് വൊര്‍ക്കാടി, കേളു പണിക്കര്‍, ഇ. പത്മാവതി, ജോസ് പതാലില്‍, ഷാനവാസ് പാദൂര്‍, അഡ്വ.കെ. ശ്രീകാന്ത്, ഫരീദാ സക്കീര്‍ അഹമ്മദ്, എ.പി ഉഷ, പുഷ്പ അമേക്കള എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

അനുശോചിച്ചു


കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് യോഗം അനുശോചിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തിന്റെ എം.എല്‍.എയായിരുന്നുവെങ്കിലും ജില്ലയുടെ മൊത്തം വികസനം മുന്നില്‍ കണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനൊപ്പം ഭരണനിര്‍വഹണ രംഗത്തും അദ്ദേഹം മികവു പുലര്‍ത്തിയെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  a month ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  a month ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  a month ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  a month ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  a month ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  a month ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  a month ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  a month ago