HOME
DETAILS

മെഡിക്കല്‍ കോളജ് മാലിന്യ സംസ്‌കരണത്തിന് ആധുനിക സംവിധാനം വേണം : എ.ഐ.വൈ.എഫ്

  
Web Desk
June 09 2017 | 23:06 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af

കോട്ടയം: മെഡിക്കല്‍ കോളജിലെ മാലിന്യം സംസ്‌ക്കരിക്കുന്നതിന് ആധുനിക സംവിധാനം ഏര്‍പ്പെടുത്തണമെന്നും  സമീപവാസികളുടെ ജലസ്രോതസുകള്‍ മലിനമാകുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എെൈവെഎഫ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. മെഡിക്കല്‍ കോളജിന്റെ സമീപത്തുള്ള 12ലധികം വീടുകളിലെ കിണറുകളും മറ്റ് ജലസ്രോതസ്സുകളും  മലിനമാകുന്നത് നിത്യസംഭവമായിരിക്കുകയാണ്.
നിരവധി പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌നല്‍കിയിരുന്നെങ്കിലും പരിഹാരം ഉണ്ടാകാതെ വന്നതിനാലാണ് എെൈവെഎഫ് ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ സമരം സംഘടിപ്പിച്ചത്.
മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണാസമരം എഐവൈഎഫ്ജില്ലാ സെക്രട്ടറി പി പ്രദീപ് ഉദ്ഘാടനം ചെയ്തു.
 തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആര്‍എംഒയും ഗാന്ധിനഗര്‍ എസ്‌ഐയും എഐവൈഎഫ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ആര്‍എംഒയും എഐവൈഎഫ് പ്രതിനിധികളും പ്രദേശവാസികളുമായി സംയുക്തമായി മാലിന്യപ്രശ്‌നം നിലനില്‍ക്കുന്ന സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനും പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുമെന്നും മെഡിക്കല്‍ കോളജ് ആര്‍ എം ഒ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സമരമവസാനിപ്പിച്ചു.
തുടര്‍ന്ന് പ്രശ്‌നപരിഹാരമുണ്ടാകാതെ വന്നാല്‍ ശക്തമായ സമരം തുടങ്ങുമെന്നും എഐവൈഎഫ് അറിയിച്ചു. സമരത്തില്‍ എഐവൈഎപ് നേതാക്കളായ ലിജോയ് കുര്യന്‍, ഫിലിപ് ഉലഹന്നാന്‍, രാജേഷ് ചെങ്ങളം, സിപിഐ ലോക്കല്‍ സെക്രട്ടറി പി ജി സുഗതകുമാര്‍, സിപിഐ മണ്ഡലം കമ്മറ്റിയംഗം സി വി ചെറിയാന്‍, എഐഎസ്എഫ് നേതാക്കളായ കെ ഋഷിരാജ്, എസ് ഷാജോ, ആര്‍പ്പൂക്കര പഞ്ചായത്തംഗം അജിതകുമാര്‍, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ ബി അജേഷ് എന്നിവര്‍ പ്രസംഗിച്ചു. സി കെ മോഹനന്‍, കെ എസ് അനൂപ്, അന്‍സ് കാരിമറ്റം, രാജേഷ് കെ കെ, അഖില്‍ വിഷ്ണു, സുരേഷ് പനമ്പാലം, തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  6 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  10 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  19 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  27 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  31 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  41 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago