അറവ് ശാലക്ക് മാറ്റി വെച്ച സ്ഥലം കിഫ്ബിയുടെ ശാസ്ത്രീയ മാംസ സംസ്‌കരണശാലക്കായി വിട്ടു നല്‍കും
കുന്നംകുളം: തുറക്കുളം മാര്‍ക്കറ്റിന് സമീപത്തുള്ള നിര്‍ദിഷ്ട അറവ് ശാലക്ക് മാറ്റി വെച്ച സ്ഥലം കിഫ്ബിയുടെ ശാസ്ത്രീയ മാംസ സംസ്‌കരണശാല നിര്‍മിക്കാനായി വിട്ടു നല്‍കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മാംസ സംസ്‌കരണശാലകള്‍ നിര്‍മിക്കന്‍ കിഫ്ബി വഴി നീക്കി വെച്ച തുക ഉപയോഗിച്ചാണ് നിര്‍മാണം. തുറക്കുളം മാര്‍ക്കറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന 35 സെന്റ് സ്ഥലമാണ് നിലവില്‍ നഗരസഭ അറവ്ശാലക്കായ് മാറ്റി വെച്ചിട്ടുള്ളത്. എന്നാല്‍ കിഫ്ബി പദ്ധതിക്കായി കുറഞ്ഞത് 50 സെന്റ് സ്ഥലം വേണമെന്നതിനാല്‍ തുറക്കുളം മാര്‍ക്കറ്റ് പദ്ധതിക്കായി നല്‍കിയ സ്ഥലത്ത് നിന്നും 15 സെന്റ് കൂടി അറവ്ശാല പദ്ധതിയിലേക്ക് മാറ്റി വെക്കുന്നതിനായാണ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. പക്ഷെ ഇത് തുറക്കുളം മാര്‍ക്കറ്റിന്റെ കരാറുകാരായ ബി.ഒ.ടി കമ്പിനികൂടി സമ്മതിക്കണം. അതിനാല്‍ പരിസരത്തു നിന്നും ആവശ്യമായ സ്ഥലം അ്ക്വയര്‍ ചെയ്യണമെന്ന പൊതുമരാമത്ത് സ്ഥിരം സമിതിയുടെ ആവശ്യം പരിഗണിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രതിദിനം 50 വലിയ മൃഗങ്ങളേയും, 25 ചെറു മൃഗങ്ങളേയും കശാപ്പു ചെയ്യുന്നതിനുള്ള സൗകര്യമാണ് പദ്ദ തിയുലുണ്ടാവുക. ഇതിനായി കിഫ്ബി ആവശ്യപെടുന്ന രേഖകള്‍ തയ്യാറാക്കി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം നഗര സഭ പ്രദേശത്തുള്ള മുഴുവന്‍ മത്സ്യ മാംസ മാലിന്യങ്ങളും സംസ്‌ക്കരിച്ച് വളമാക്കി മാറ്റുന്നതിനായി പ്ലാന്റ് സ്ഥാപിക്കാനും ആലോചനയുണ്ട്. ഇതിനായി 20 സെന്റ് സ്ഥലം കൂടി കിഫ്ബിക്ക് നല്‍കേണ്ടിവരും. ഉദ്ദേശം 6 കോടി രൂപയാണ് സംസ്‌ക്കരണശാലയുടെ ചിലവ്. തുക പൂര്‍ണ്ണ മായും കിഫ്ബിയാണ് ചിലവഴിക്കുക. പദ്ധതി കിഫ്ബി ബോര്‍ഡ് അംഗീകരിച്ചാല്‍ ശുചിത്വ മിഷ്യന്‍വഴി നടപ്പിലാക്കും. മുന്‍പ് ഇതേ സ്ഥലത്ത് അറവ്ശാല നിര്‍മ്മിക്കാന്‍ ഐ.ആര്‍.ടി.സി എന്ന കമ്പനിക്ക് ടെണ്ടര്‍ നല്‍കിയിരുന്നതാണ്. 8 വര്‍ഷം പിന്നിട്ടിട്ടും സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാ ണം ആരംഭിക്കാനായില്ല. ഇവര്‍ക്ക് അന്ന് മുന്‍കൂര്‍ നല്‍കിയ 23 ലക്ഷം രൂപ തിരിച്ചു പിടിക്കാനും യോഗത്തില്‍ തീരുമാനമായി. ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്. സ്ഥിരം സമതി അംഗങ്ങളായ ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍. കെ.കെ മുരളി, മിഷ സെബാസ്റ്റ്യന്‍, ഗീതാശശി, കൗണ്‍സിലര്‍മാരായ കെ.എ അസീസ്, ബിജു.സി.ബേബി, സോമന്‍ തുടങ്ങിയ വര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."