ഫറോക്ക് മേഖലയില്‍ വ്യാപക അക്രമം
ഫറോക്ക്: ഹര്‍ത്താലില്‍ ഫറോക്ക് മേഖലയില്‍ വ്യാപക അക്രമം. നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തകര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് ചെറുവണ്ണൂരിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസായ എം. വാസു സ്മാരക മന്ദിരത്തിനു നേരെ കല്ലേറുണ്ടായത്. ഓഫിസിലെ വിശ്രമ മുറിയുടെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കൊളത്തറ ആത്മവിദ്യാ സംഘം എ.യു.പി.സ്‌കൂളിനു മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍മിച്ച മാളായി വാസുദേവന്‍ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം അക്രമികള്‍ തകര്‍ത്തു. മോഡേണ്‍ പാലക്കുളത്ത് നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രവും അക്രമത്തിനിരയായി. ആര്‍.എസ്.എസ് ജില്ലാ നേതാവിന്റെ സ്‌കെയ് ഡിജിറ്റല്‍ ഫ്‌ളക്‌സ് നിര്‍മാണ യൂനിറ്റിന്റെ പൂട്ട് തകര്‍ത്ത് കമ്പ്യൂട്ടറും,ഫ്‌ലക്‌സ് യൂണിറ്റ് യന്ത്രങ്ങളും, ചില്ലുകളും അക്രമികള്‍ തല്ലിതകര്‍ത്തു. ഫാറൂഖ് കോളജില്‍ എം.എസ്.എഫിന്റെ കൊടിമരവും ബോര്‍ഡുകളും ഹര്‍ത്താല്‍ അനുകൂലികള്‍ നശിപ്പിച്ചു.
എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ ഫറോക്ക് മേഖലയില്‍ പൂര്‍ണമായിരുന്നു. പ്രധാന അങ്ങാടികളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല.
ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടന്നു. രാവിലെ ഫറോക്ക് നഗരസഭ ഓഫിസ് തുറക്കാനെത്തിയ സെക്രട്ടറിയെയും ജീവനക്കാരെയും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു തിരിച്ചയച്ചു. ദീര്‍ഘദൂര ബസുകള്‍ രാമാനാട്ടുകര വരെയാണ് സര്‍വിസ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."