HOME
DETAILS

വരള്‍ച്ച പ്രതിരോധിക്കാന്‍'കന്നാരംപുഴയില്‍ ജലസേചന പദ്ധതി ആരംഭിക്കണം'

  
backup
June 10 2017 | 01:06 AM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8



പുല്‍പ്പള്ളി: കുടിയേറ്റ മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിനും വരള്‍ച്ചയ്ക്കും ശാശ്വത പരിഹാരം കാണുന്നതിന് കന്നാരംപുഴയില്‍ ചെറുകിട ജലസേചന പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.  
കന്നാരംപുഴയില്‍ കര്‍ഷകരെ കുടിയിറക്കാതെ തന്നെ ചെറുകിട ജലസേചന പദ്ധതി ആരംഭിക്കാന്‍ കഴിയും. പദ്ധതി നടപ്പിലായാല്‍ അമരക്കുനി, അമ്പത്താറ്, കാപ്പിസെറ്റ്, പാറക്കടവ്, വണ്ടിക്കടവ്, ശശിമല തുടങ്ങിയ പ്രദേശങ്ങളില്‍ ജലസേചനമെത്തിക്കാന്‍ കഴിയുന്നതോടെ ഈ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും കൃഷിയിറക്കാതെ കിടക്കുന്ന പാടങ്ങളില്‍ നെല്‍കൃഷി ഉള്‍പ്പെടെ ആരംഭിക്കുന്നതിനും കഴിയും. ഇത്തരത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കാന്‍ ജലസേചന വകുപ്പ് തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
മേഖലയില്‍ കാലവര്‍ഷം കാര്യമായി ലഭിക്കാത്തത് കാരണം കബനി നദിയില്‍ നിന്നും എത്തിക്കുന്ന വെള്ളമാണ് ഇപ്പോഴും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉപയോഗിക്കുന്നത്. കാലവര്‍ഷം കാര്യമായി ലഭിക്കാത്തത് കാരണം കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരാത്ത അവസ്ഥയാണുള്ളത്.മുദ്ദള്ളിതോട്, കടമാന്‍തോട്, കന്നാരംപുഴ എന്നിവിടങ്ങളില്‍ 63-ഓളം തടയണകള്‍ നിലവിലുണ്ടെങ്കിലും വെള്ളം സംഭരിക്കാന്‍ ആവശ്യമായ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് കന്നാരംപുഴയില്‍ ചെറുകിട ജലസേചന പദ്ധതി ആരംഭിച്ചാല്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  4 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  9 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  25 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  33 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  36 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 hours ago