HOME
DETAILS

കാണാതെ പോകരുത് ഇവരുടെ നൊമ്പരങ്ങള്‍

  
backup
June 10 2017 | 01:06 AM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%8b%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8a

കല്‍പ്പറ്റ: വയനാട്ടിലെ സ്വകാര്യ ആശുപത്രി ഡയാലിസിസ് നിര്‍ത്തിയതോടെ ദുരിതത്തിലായി കിഡ്‌നി രോഗികള്‍. കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രിയാണ് കാരുണ്യ ബലവന്റ് പദ്ധതിയില്‍ തുക കുടിശിക ആയതോടെ ഡയാലിസിസ് നിര്‍ത്തിവച്ചത്. ഇതോടെ ഡയാലിസിസിനെത്തുന്ന 25ലധികം രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
ആഴ്ചയില്‍ മൂന്നെന്ന രീതിയില്‍ ഇവര്‍ ഡയാലിസിസിന് വിധേയരായിരുന്നു. എന്നാല്‍ കാരുണ്യ ബലവന്റ് ഫണ്ടിലെ സര്‍ക്കാര്‍ വിഹിതം മുടങ്ങിയതോടെയാണ് ആശുപത്രി അധികൃതര്‍ ഡയാലിസിസ് നിര്‍ത്തിവക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കുടിശിക 28 ലക്ഷമാണ് ആശുപത്രിക്ക് കിട്ടാനുള്ളത്. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് കാരുണ്യ ബലവന്റ് സംസ്ഥാന ഡയറക്ടര്‍ക്ക് ആശുപത്രി അധികൃതര്‍ കത്തയച്ചിട്ടുണ്ട്.
30 ദിവസത്തിനുള്ളില്‍ പദ്ധതിക്കുടിശിക നല്‍കുകയാണെങ്കില്‍ പദ്ധതി തുടരുമെന്നും അല്ലാത്തപക്ഷം പദ്ധതി മുന്നോട്ട് കൊണ്ടുപോകന്‍ സാധിക്കില്ലെന്നുമാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ഡയാലിസിസ് നടത്തുന്ന 25ലധികം രോഗികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി വൈറസ് പോസിറ്റീവായതിനാല്‍ മറ്റ് ആശുപത്രികള്‍ ഇവരെ സ്വീകരിക്കില്ല. ഇത് രോഗികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ആശുപത്രി കാരുണ്യ ബലവന്റ് നിര്‍ത്തലാക്കിയതോടെ ഇവര്‍ ഭീമമായ തുക ഡയാലിസിസിനായി മുടക്കേണ്ട ഗതികേടിലാണ്. 1300ലധികം രൂപയാണ് ഒരു ഡയാലിസിസിന് ഇവര്‍ക്ക് ചെലവ് വരുന്നത്. ഇങ്ങിനെ ആഴ്ചയില്‍ മൂന്നു തവണക്കായി 3900 രൂപയിലധികം ആശുപത്രിയില്‍ മാത്രം വരും.
രോഗികളില്‍ 90 ശതമനാത്തിലധികം പേരും സാധാരണക്കാരായതില്‍ തന്നെ ഇവര്‍ക്ക് ഈ പണം താങ്ങാവുന്നതിലും അപ്പുറമാണ്. ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം ഇവിടെ ഡയാലിസിസ് നടത്തുന്ന 25 ഓളം രോഗികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി. വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇതിനാല്‍ മറ്റു ആശുപത്രികളില്‍ സ്വന്തം ചെലവില്‍ പോലും ഡയാലിസിസ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു.
വൈറസ് ബാധിച്ചതിനാല്‍ മറ്റു സ്ഥലങ്ങളില്‍ ഡയാലിസിസ് ചെയ്താല്‍ അവിടെ ഡയാലിസിസ് ചെയ്യുന്ന മറ്റുരോഗികളിലേക്കും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയില്‍ തന്നെ അതിനുള്ള സൗകര്യമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ആശുപത്രിക്കു നല്‍കാനുള്ള കുടിശിക തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്ന് കാണിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുമെന്ന് വയനാട് കിഡ്‌നി പേഷ്യന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.ടി മുനീര്‍, ടി ബഷീര്‍, കെ.ഇ.എച്ച് അബ്ദുല്ല എന്നിവര്‍ പറഞ്ഞു.
ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്ത് നിന്നു അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ദുരിതമനുഭവിക്കേണ്ടി വരുക രോഗത്താല്‍ പരീക്ഷിക്കപ്പെടുന്ന നമ്മുടെ സഹോദരങ്ങളായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago