മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭം; ഒരാള്‍ കൂടി മരിച്ചു, മുഖ്യമന്ത്രി നിരാഹാരത്തിന്
ഭോപ്പാല്‍: മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. അതേസമയം, ഒരു കര്ഷകന് കൂടി സംഘര്‍ഷത്തിനിടെ മരിച്ചു. ഘാന്‍ഷ്യം ധാക്കഡ് എന്ന 26 കാരനാണ് മരിച്ചത്. ദലോഡ ഗ്രാമത്തില്‍ പ്രതിഷേധം നടത്തവേ പൊലിസ് ഇയാളെ മര്‍ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സംസ്ഥാനത്ത് സമാധാനം തിരിച്ചുവരുന്നതു വരെ നിരാഹാരമിരിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ മന്ദ്സോറില് ഒരാഴ്ച മുമ്പ് തുടങ്ങിയ കര്‍ഷക പ്രക്ഷോഭത്തിനു നേരെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ ഇതുവരെ ആറു പേരാണ് കൊല്ലപ്പെട്ടത്.
ഭരണപരമായ കാര്യങ്ങള്‍ ചെയ്യേണ്ടതിനു പകരമാണ് മുഖ്യമന്ത്രി നിരാഹാര സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ചൗഹാന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് ആര്.എസ്.എസ് അംഗീകൃത ഭാരതീയ കിസാന്‍ സംഘിനെ മാത്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന വിരുദ്ധമാണെന്ന് ചൗഹാന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."