പന്താവൂര്‍-പെരുമുക്ക് റോഡ് പൂര്‍ണമായും തകര്‍ന്നു
ചങ്ങരംകുളം: ആലംങ്കോട് പഞ്ചായത്തിലെ പന്താവൂര്‍-പെരുമുക്ക് റോഡ് പൂര്‍ണമായും തകര്‍ന്നു. റോഡിലൂടെ കാല്‍നട യാത്രയും വാഹന ഗതാഗതവും ദുഷ്കരമാണെന്ന് നാട്ടുകാര്‍. പന്താവൂരില്‍ നിന്ന് മൂക്കുതലയിലേക്ക് എളുപ്പ മാര്‍ഗമാണ് ഈ റോഡ്. ഇതുമൂലം വലിയ വാഹനകളടക്കം ഇതുവഴിയാണ് കടന്നു പോകുന്നത് നിരവധി സ്കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുക്കണക്കിന് പേര് യാത്ര ചെയ്യുന്ന റോഡുകൂടിയാണിത്.
വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന് കഴിഞ്ഞ സര്‍ക്കാര്‍ ഫണ്ട് നീക്കിവച്ചിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. മഴ പെയ്ത് റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞതോടെ കല്ലുകള്‍ റോഡില്‍ നിരത്തിയാണ് കാല്‍നട യാത്രക്കാര്‍ പോകുന്നത്. എത്രയും പെട്ടെന്ന് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."