HOME
DETAILS
MAL
ശബരിമലയില്‍ നടന്നത് രാജ്യദ്രോഹം, രാഹുല്‍ ഈശ്വറിനെതിരെ ശക്തമായ നടപടി- ദേവസ്വം മന്ത്രി
backup
October 25 2018 | 05:10 AM
തിരുവനന്തപുരം: ശബരിമലയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുക വഴി രാജ്യദ്രോഹക്കുറ്റമാണ് രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിച്ചത് . അക്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവാണ് രാഹുലിന്റെ പ്രസ്താവന. വഞ്ചിക്കപ്പെട്ട വിശ്വാസി സമൂഹത്തിന് വേണ്ടി ഗൂഢാലോചന പുറത്ത് കൊണ്ടുവരും. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.
എന്നാല്‍ രക്തം വീഴ്ത്തി പ്രതിഷേധിക്കാന്‍ നിന്ന അയ്യപ്പ ഭക്തരെ താന്‍ പിന്തിരിപ്പിക്കാന് ശ്രമിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇതിന്റെ പേരിലാണ് തന്റെ മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."