ഇടുക്കി മെഡിക്കല്‍ കോളജ്; 2018-19 ല്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് 2018-19 ല്‍ തന്നെ പൂര്‍ണ്ണസജ്ജമാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിനുശേഷം ഇടുക്കി മെഡിക്കല്‍ കോളജിന് പ്രഥമ പരിഗണന നല്‍കി ഫണ്ട് അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
10.5 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കി നിര്‍മ്മാണം ആരംഭിച്ച അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. 60 കോടി രൂപ വകയിരുത്തി നിര്‍മ്മാണം ആരംഭിച്ച ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ മുന്നേറുകയാണ്.
ഈ വര്‍ഷം തന്നെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും, സ്റ്റുഡന്റ്‌സ് ഹോസ്റ്റലിന്റെയും നിര്‍മ്മാണത്തിന് 74 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും. വസ്തുതകള്‍ ഇതായിരിക്കെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം നിലച്ചു എന്ന നിലയിലുള്ള പ്രചരണങ്ങള്‍ ഉണ്ടാക്കുന്നത് ദുരുദ്ദേശപരവും, പ്രത്യേക ലക്ഷ്യം വച്ചുള്ളതുമാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിച്ച് 2018 സെപ്തംബറില്‍ പുതിയ ബാച്ചിലേയ്ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് നിശ്ചദാര്‍ഡ്യത്തോടെയുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
ദൈനംദിനം എന്ന നിലയില്‍ താന്‍ നേരിട്ടും, ആരോഗ്യവകുപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇടുക്കി മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചാണ് മുന്നോട്ടു കൊണ്ടു പോകുന്നത്.
ഈ മാസം 5 ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ തന്റെ അദ്ധ്യക്ഷതയില്‍ പ്രത്യേക മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതായും മന്ത്രി അറിയിച്ചു. കൂടാതെ മെഡിക്കല്‍ കോളജിന്റെ സമ്പൂര്‍ണ്ണ വികസനം ലക്ഷ്യം വച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ക്വിഫ്ബിയുടെ അനുമതിക്കായി നല്‍കിയിട്ടുണ്ട്.
ഇടുക്കി മെഡിക്കല്‍ കോളജ് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് യാതാര്‍ത്ഥ്യമാക്കുന്നതിനുളള ഇച്ഛാശക്തി ഇടതുപക്ഷ സര്‍ക്കാരിനുണ്ട്.
ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് അക്ഷരാര്‍ഥത്തില്‍ പാലിക്കും, ഇടുക്കിയിലെ ജനങ്ങള്‍ക്ക് യാതൊരാശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി യും, റോഷി അഗസ്റ്റിന്‍ എം എല്‍ എ യും ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലും നേതൃത്വവും നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."