HOME
DETAILS

വിഷം കലര്‍ന്ന മാമ്പഴം അതിര്‍ത്തി കടന്ന് ഒഴുകുന്നു; അധികൃതര്‍ ഉറക്കത്തില്‍

  
backup
June 10 2017 | 18:06 PM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%82-%e0%b4%85%e0%b4%a4

തൊടുപുഴ: വിഷം കലര്‍ന്നമാമ്പഴം കഴിക്കുന്നതിനെ തുടര്‍ന്ന് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ ഉറക്കത്തില്‍ തന്നെ. തമിഴ്‌നാട്ടിലെ മാന്തോപ്പുകളില്‍ നിന്നും മൂപ്പെത്താത്തതടക്കമുള്ള മാങ്ങകള്‍ പറിച്ച് പെട്ടിയിലാക്കി രണ്ട് ദിവസം കൊണ്ട് നല്ല പഴമാക്കി മാറ്റുകയാണ് ചെയ്യുന്നത്. കാള്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ് മാമ്പഴത്തെ വിഷലിപ്തമാക്കുന്നത്. ഇപ്പോള്‍ സ്േ്രപ രൂപത്തിലാണ് ഇവ പ്രയോഗിക്കുന്നത്.  
തമിഴ്‌നാട്ടില്‍ ഗൂഡല്ലൂരിലടക്കം വഴിയോരങ്ങളില്‍ താല്‍ക്കാലിക ഓല ഷെഡുകളില്‍ മാങ്ങ കച്ചവടം നടത്തുന്ന നിരവധി സംഘങ്ങളെ കാണാം. കൂട്ടിയിട്ടും, പെട്ടിക്കുള്ളില്‍ വച്ചും കടുംപച്ചമാങ്ങകളുടെ ഇടയില്‍  രാസ പദാര്‍ഥം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇത്തരം മാങ്ങകള്‍ ഒന്നും രണ്ടും ദിവസം കൊണ്ട് പഴുത്ത പരുവത്തിലാകുന്നു.
തമിഴ്‌നാട് മാമ്പഴത്തിന്റെ പ്രധാന മാര്‍ക്കറ്റ് കേരളമായതിനാല്‍ ഇതിന്റെ തിക്തഫലം നേരിട്ടനുഭവിക്കുന്നത് മലയാളിയാണ്. തൊലിപ്പുറത്തെ കളറുകണ്ട് മാങ്ങ വാങ്ങിക്കഴിച്ച് നിരവധി പേര്‍ തമിഴ്‌നാട്ടിലും, കേരളത്തിലും ആശുപത്രികളില്‍ ചികിത്സ തേടി എത്തുകയാണ്.
തേനി, മധുര, ഡിണ്ടിക്കല്‍ ജില്ലകളിലായി മലയാളികള്‍ക്കു ഹെക്ടര്‍ കണക്കിന് മാവിന്‍ തോട്ടങ്ങളാണുള്ളത്. എറണാകുളം, കോട്ടയം, കൊല്ലം, ജില്ലകളില്‍ നിന്നുള്ളവരാണു തോട്ടം ഉടമകളിലേറെയും.
തമിഴ്‌നാട്ടില്‍ മാങ്ങ കഴിച്ചതിനെത്തുടര്‍ന്ന് നിരവധി ആളുകള്‍ ചികിത്സ തേടി കമ്പം, തേനി, അടക്കമുള്ള സ്ഥലങ്ങളിലെ ആശുപത്രികളില്‍ എത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അധികൃതരും പൊലിസും ചേര്‍ന്ന് കടകളിലും, വാഹനങ്ങളിലും റെയ്ഡുകള്‍ വ്യാപകമാക്കി. മാമ്പഴ റെയ്ഡ് തമിഴ്‌നാട്ടില്‍ ശക്തമാക്കിയതോടുകൂടി മധ്യകേരളത്തിലെ ചില വ്യാപാരികള്‍ മാങ്ങ കൊണ്ടുവന്ന് വ്യാപകമായി രഹസ്യകേന്ദ്രങ്ങളില്‍ ഒളിപ്പിച്ചിട്ടുണ്ട്.
 തമിഴ്‌നാട്ടിലെ മാന്തോപ്പുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് പച്ചമാങ്ങ വാങ്ങി ഹൈറേഞ്ചില്‍ എത്തിച്ച് കൃതൃമമായി പഴുപ്പിച്ച് വില്‍പ്പന നടത്തുന്ന നിരവധി ഗോഡൗണുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിളവെടുപ്പിന് മുന്‍പുതന്നെ ഒട്ടേറെ പ്രാവശ്യം മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതിലൂടെ പച്ചമാങ്ങകളും അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉപഭോക്താക്കളില്‍ ഉണ്ടാക്കുന്നത്. മാവ് പൂവിടുന്നിടം മുതല്‍ മാങ്ങ ഒരുവിധം മൂപ്പെത്തുംവരെ വിവിധ ഘട്ടങ്ങളിലായി പതിനാലോളം തവണ അമിത മരുന്നുപ്രയോഗമാണ് മാവുകളില്‍ നടത്തുന്നത്. തമിഴ്‌നാട്ടിലെ വത്തല്‍ഗുണ്ട്, പെരിയകുളം, ഒട്ടംചിത്രം, ബോഡിനായ്ക്കന്നൂര്‍, ഗൂഡല്ലൂര്‍ തുടങ്ങി സ്ഥലങ്ങളില്‍ നിന്നുമാണ് മാങ്ങയും മാമ്പഴവും കേരളത്തിലെത്തുന്നത്. സ്വന്തമായി മാങ്ങ പറിച്ചുവില്‍പ്പന നടത്തുന്നവരും, മാന്തോട്ടങ്ങള്‍ പാട്ടത്തിന് നല്‍കുന്ന തോട്ടം ഉടമകളുമാണിവിടുള്ളത്. മാങ്ങാതോട്ടം പാട്ടത്തിനെടുക്കുന്നവര്‍ കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതിന് കൃതൃമമായി രാസ വസ്തുക്കള്‍ ചേര്‍ത്ത് മാങ്ങ പഴുപ്പിക്കുകയാണ് ചെയ്യുന്നത്. തൂക്കത്തിലും വന്‍ ലാഭമാണിവര്‍ക്കുണ്ടാകുന്നത്.  
കടകളിലും, വഴിയോരങ്ങളിലും വര്‍ണപെട്ടികളിലും മനോഹരമായ തരത്തിലും അലങ്കാര രൂപത്തില്‍ അടുക്കിവച്ചിരിക്കുന്ന മാമ്പഴം വാങ്ങുന്നവര്‍ ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മാരകവിഷത്തെ കുറിച്ച് അറിയാതെ വാങ്ങി രോഗികളാകുന്നു. ഇത്തരത്തിലുള്ള പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിക്കുന്നവര്‍ കാലക്രമത്തില്‍ നിത്യരോഗികളായിത്തീരും.
സ്‌പ്രേയറും കീടനാശിനിയുമെല്ലാം തമിഴ്‌നാട് കൃഷിവകുപ്പ് സബ്‌സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. മൂപ്പെത്തുന്നതിനു മുമ്പുതന്നെ രാസവസ്തുക്കളുടെ സഹായത്തോടെ പഴുപ്പിച്ച് കൊണ്ടുവരുന്ന മാമ്പഴമാണ് കേരളാ മാര്‍ക്കറ്റില്‍ അധികവും എത്തുന്നത്.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ഈ പഴങ്ങള്‍ പരിശോധിക്കാന്‍ ചെക്ക്‌പോസ്റ്റുകളില്‍ യാതൊരു സംവിധാനവുമില്ല. വേവിക്കാതെ പച്ചയായി ഉപയോഗിക്കുന്ന ഈ പഴങ്ങള്‍ വിഷലിപ്തമെന്നു പൊതുവേ പറയുന്ന പച്ചക്കറികളേക്കാള്‍ കൂടുതല്‍ രാസവസ്തുക്കള്‍ ശരീരത്തിലെത്തിക്കുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  9 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  27 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  30 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  41 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  44 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago