കാലവര്‍ഷക്കെടുതി പുനരധിവാസം: സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി
മാനന്തവാടി: കനത്ത കാലവര്‍ഷത്തില്‍ വെള്ളപൊക്ക ഭീഷണി ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്ന ജില്ലയിലെ ആറു കോളനിവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി.
കാലവര്‍ഷകാലത്ത് സ്ഥിരമായി വെള്ളം കയറി ദുരിതമനുഭവിക്കേണ്ടി വരുന്ന കോളനികള്‍ക്ക് സ്ഥിരം സംവിധാനം എന്ന നിലയിലാണ് പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ആദിവാസി പുനരധിവാസ വികസന മിഷന്‍ ഫണ്ട് ഉപയോഗിച്ച് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
നുല്‍പ്പുഴ പഞ്ചായത്തിലെ ചാടകപുര, പുഴകുനി, കാക്കത്തോട് കോളനികളിലേയും പനമരം പഞ്ചായത്തിലെ മാത്തുര്‍പൊയില്‍, കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന്‍, പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി, നെന്‍മെനി പഞ്ചായത്തിലെ വെള്ളച്ചാല്‍ കോളിയിലെയും ഉള്‍പ്പെടെ 144 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ 10 സെന്റ സ്ഥലം വീതം നല്‍കുന്നത്.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിടങ്ങനാട് 5.1 ഏക്കറും നൂല്‍പ്പുഴ 1.78 ഉം പുല്‍പ്പള്ളി 5.92 ഉം വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി 7.04 ഉം മാനന്തവാടി താലൂക്കിലെ അഞ്ചു കുന്ന് 3.49 ഏക്കറും ഉള്‍പ്പെടെ 24.39 ഏക്കര്‍ സ്ഥലമാണ് പുനരധിവാസത്തിനായി വിലക്ക് വാങ്ങിയിരിക്കുന്നത്. ഇവിടങ്ങളില്‍ വീട് നിര്‍മിച്ച് അടിസ്ഥാന സൗകര്യങ്ങളായ വെള്ളം, വഴി, വൈദ്യുതി എന്നിവ ലഭ്യമാക്കി മാതൃക വില്ലേജുകള്‍ ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കോളനിവാസികള്‍ ഊര് യോഗങ്ങള്‍ ചേര്‍ന്ന് തീരുമാനമെടുത്താണ് പുനരധിവാസത്തിന് തയാറാണെന്ന് അറിയിച്ചത്. ഭൂമി കുടുതലായതിനാല്‍ തന്നെ കാലവര്‍ഷകെടുതി നേരിടേണ്ടി വരുന്ന മറ്റ് കോളനിവാസികളെയും മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ആശിക്കും ഭൂമി ആദിവാസിക്ക് തുടങ്ങിയ മറ്റ് പല ഭൂമി ഇടപാടുകളും വിവാദമായ പാശ്ചാത്തലത്തില്‍ തികച്ചും സുതാര്യമായാണ് സ്ഥലമെടുപ്പ് പുര്‍ത്തിയാക്കിയത്. സ്ഥലങ്ങളുമായി ആക്ഷേപമുള്ളവര്‍ക്ക് ഇന്ന് അഞ്ച് മണിക്ക് മുന്‍പായി ജില്ലാ കലക്ടര്‍ക്ക് പരാതി സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."