HOME
DETAILS

പതാക വിവാദം സംഘ്പരിവാറിനെ സഹായിക്കാന്‍

  
backup
September 03 2019 | 19:09 PM

todays-article-kpa-majeed-04-09

രാജ്യത്തെ പൗരന്മാരുടെ ദേശസ്‌നേഹം പൊതുസമൂഹത്തിന്റെ മുന്നില്‍ ചോദ്യ ചെയ്യപ്പെടുകയും അനിഷ്ടമുള്ളവരെ അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന കാലഘട്ടമാണിത്. വ്യക്തികളും സംഘടനകളും തങ്ങളുടെ പേരിന്റെ കാരണത്താല്‍ പലര്‍ക്കും മുന്നിലും ദേശസ്‌നേഹികളാണെന്ന് വീണ്ടും വീണ്ടും ഉറപ്പിക്കാന്‍ നിര്‍ബന്ധതരായിരിക്കുന്നു. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ സ്വന്തം രാജ്യത്തിന് പൂര്‍ണപിന്തുണ നല്‍കാത്തവരാണ് ഇത്തരം ദേശസ്‌നേഹ മുതലെടുപ്പുകള്‍ നടത്തുന്നതെന്നത് എന്തൊരു വൈരുധ്യമാണ്!. അന്ന് ചൈന ചൈനയുടേതും ഇന്ത്യ ഇന്ത്യയുടേതുമെന്നു പറയുന്ന തര്‍ക്കപ്രദേശം എന്ന് ഇന്ത്യന്‍ മണ്ണിനെ വിശേഷിപ്പിച്ച പാര്‍ട്ടിയുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ എം.എസ്.എഫ് പാകിസ്താന്‍ പതാക ഉയര്‍ത്തി എന്നു പ്രചരിപ്പിച്ച് സംഘ്പരിവാറിനെ സഹായിച്ചത്.
മക്‌മോഹന്‍ രേഖയെ അവഗണിച്ച് ഇന്ത്യന്‍ പട്ടാളക്കാരുടെ നെഞ്ചിലേക്ക് നിറയൊഴിച്ച ചൈനയുടെ നടപടിയെ അന്നു ന്യായീകരിച്ചത് സഖാവ് ഇ.എം.എസാണ്. ആ യുദ്ധത്തിന്റെ സമയത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ യുദ്ധനിധിയിലേക്ക് നീക്കിവച്ചിരുന്ന ശമ്പളവിഹിതം മുടങ്ങാതെ നല്‍കിയും പ്രായം തളര്‍ത്തിയിട്ടും എം.പിമാരുടെ റൈഫിള്‍ പരേഡില്‍ പങ്കെടുത്തും ദേശക്കൂറ് എന്താണെന്ന് തെളിയിച്ച മഹാനായ മനുഷ്യനാണ് മുസ്‌ലിംലീഗിന്റെ നേതാവ് ഇസ്മാഈല്‍ സാഹിബ്.
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇന്ത്യയിലെ മുസ്‌ലിംകളെ ദേശക്കൂറില്ലാത്തവരായി ചിത്രീകരിക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. 1947 ഡിസംബറില്‍ കറാച്ചിയില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാന യോഗത്തില്‍ വിഹിതമായി വച്ചുനീട്ടിയ 17 ലക്ഷം രൂപ വേണ്ടെന്നുവച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. കറാച്ചിയില്‍നിന്ന് തിരിക്കുമ്പോള്‍ ഖാഇദെ മില്ലത്ത് പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്തലി ഖാനോട് പറഞ്ഞു: 'ഈ ദിവസം ഞങ്ങള്‍ ഒരു രാജ്യക്കാരാണ്. നിങ്ങള്‍ മറ്റൊരു രാജ്യക്കാരും. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം. പരിഹരിച്ചുകൊള്ളാം. ഞങ്ങളാലാവുന്നതെല്ലാം ചെയ്തുകൊള്ളാം. നിങ്ങള്‍ അതില്‍ തലയിടാന്‍ ശ്രമിക്കരുത്. ഞങ്ങള്‍ക്കനുകൂലമായ സംസാരവും ആവശ്യമില്ല. നിങ്ങളില്‍നിന്ന് ഒരേയൊരു കാര്യമാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ നാട്ടില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ അഭിമാനം സംരക്ഷിക്കണം. അവരെ ജീവിക്കാന്‍ അനുവദിക്കണം. ഞങ്ങള്‍ക്കതു മതി.'
മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു തന്നെ ഖാഇദെ മില്ലത്തിനെ നേരിട്ടു കണ്ടു. ഖാഇദെ മില്ലത്ത് അന്ന് നല്‍കിയ മറുപടി ഇതാണ്: 'എന്റെ സ്വന്തം കാര്യത്തില്‍ എത്ര വിട്ടുവീഴ്ച ചെയ്യാനും ഞാനൊരുക്കമാണ്. എന്നാല്‍ ഇത് സമുദായത്തിന്റെ പ്രശ്‌നമാണ്.' അങ്ങനെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചാണ് ഖാഇദെ മില്ലത്തും സംഘവും ഈ പ്രസ്ഥാനത്തിന്റെ പതാക ഇന്ത്യന്‍ മണ്ണില്‍ ഉയര്‍ത്തിയത്. 1948ലെ ഹൈദരാബാദ് ആക്ഷന്റെ സമയത്തും പച്ചക്കൊടി കണ്ടാല്‍ ഹാലിളകുന്ന പൊലിസുണ്ടായിരുന്നു. ലീഗ് ഓഫിസുകള്‍ തകര്‍ത്തും കൊടി നശിപ്പിച്ചും പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ആദരണീയ നേതാക്കളെ അറസ്റ്റ് ചെയ്തും അവര്‍ ഈ പാര്‍ട്ടിയെ നശിപ്പിക്കാന്‍ പാടുപെട്ടു. ഇന്ത്യ-പാകിസ്താന്‍ യുദ്ധവേളയില്‍ ലീഗുകാരന്റെ ദേശക്കൂറ് ചോദിച്ചവനോട് കഅ്ബാലയം നിലകൊള്ളുന്ന സഊദി അറേബ്യ ഇന്ത്യയെ ആക്രമിക്കാന്‍ വന്നാലും രാജ്യത്തിനു വേണ്ടി ആദ്യം മരിച്ചുവീഴുന്നത് ഞങ്ങളായിരിക്കും എന്നു പറഞ്ഞ സി.എച്ച് മുഹമ്മദ് കോയയുടെ അനുയായികളാണ് മുസ്‌ലിംലീഗുകാര്‍.
ഇത്രയേറെ പ്രതിസന്ധികളിലൂടെ കടന്നുവന്ന പ്രസ്ഥാനത്തെ പേരാമ്പ്രയിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കാംപസില്‍ ഉയര്‍ത്തിയ കൊടിയുടെ പേരില്‍ ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം ബാലിശമാണ്. കൊടി തലതിരിഞ്ഞുപോയ കുറ്റത്തിന് കുരിശിലേറാന്‍ മാത്രം വിഡ്ഢികളല്ല ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍. അഭിമാനത്തോടെയാണ് അവര്‍ ഈ കൊടി പിടിച്ചത്.
ഏഴു പതിറ്റാണ്ടിനിപ്പുറം കേരളത്തിലെ മുസ്‌ലിംകളും പിന്നാക്ക വിഭാഗങ്ങളും വളര്‍ച്ചയുടെയും വികസനത്തിന്റെയും പാതയിലേക്ക് കയറിവന്നത് ഈ പതാകയുടെ തണലില്‍ നിന്നതുകൊണ്ടാണ്. കൊടിയില്‍ സംഭവിച്ച ചെറിയ പിഴവിനെ ഊതിപ്പെരുപ്പിക്കാന്‍ കൂട്ടുനിന്ന സി.പി.എം പ്രവര്‍ത്തകര്‍ സ്വന്തം കൊടിയുടെ ചുവപ്പിലേക്ക് ഒന്നു നോക്കുന്നത് നല്ലതാണ്. അത് ചൈനയുടെ ചുവപ്പാണെന്ന് പറഞ്ഞ് ലീഗുകാര്‍ നിങ്ങളെ ക്രൂശിക്കുകയില്ല. ഞങ്ങള്‍ക്കറിയാം നിങ്ങളുടെ കൊടി മറ്റൊരു രാജ്യത്തിന്റേതല്ലെന്ന്. അതൊന്ന് തിരിഞ്ഞാലോ മറിഞ്ഞാലോ സൂക്ഷ്മദര്‍ശിനി ഉപയോഗിച്ച് ദേശക്കൂറ് അളക്കാനുള്ള മീറ്ററുമായി ഞങ്ങളാരും വരികയില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘ്പരിവാറിനു മുന്നിലും ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിനായി ക്യൂ നില്‍ക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല. രാജ്യത്തെ തകിടം മറിക്കുന്ന സാമ്പത്തിക നയവും ഭരണത്തിന്റെ പിടിപ്പുകേടുകളും മറച്ചുവെക്കാന്‍ വര്‍ഗീയതയുടെ കാര്‍ഡുമായാണ് ബി.ജെ.പി ഇപ്പോഴും നടക്കുന്നത്. പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും ഭീകരസംഘടനകള്‍ക്ക് ആയുധവും പണവും നല്‍കുകയും ചെയ്ത സംഘ്പരിവാര്‍ നേതാക്കളെ ഈയിടെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ രാജ്യ രഹസ്യങ്ങള്‍ പാക് സംഘടനയായ ഐ.എസ്.ഐക്ക് ചോര്‍ത്തി നല്‍കിയ കുറ്റവും ഇവര്‍ ചെയ്തിട്ടുണ്ട്. ഒരു ഭാഗത്ത് ദേശസ്‌നേഹം പ്രസംഗിക്കുകയും അതിന്റെ മറവില്‍ അങ്ങേയറ്റം സ്‌ഫോടനാത്മകമായ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവരുടെ കൂടാരമാണത്. മലപ്പുറത്തെ ക്ഷേത്രം തകര്‍ത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച അതേ മാതൃകയിലാണ് പേരാമ്പ്രയില്‍ എം.എസ്.എഫ് കൊടിക്കൊപ്പം ഇവര്‍ പാകിസ്താന്‍ കൊടി കെട്ടിയത്. അവര്‍ക്ക് പാകിസ്താന്റെ കൊടി എവിടെനിന്നു ലഭിച്ചു എന്ന് അന്വേഷിക്കണം.
സമാധാനത്തോടെ നിലനില്‍ക്കുന്ന കേരളത്തിന്റെ അന്തരീക്ഷത്തെ കലാപഭൂമിയാക്കാനുള്ള അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയാണ് സംഘ്പരിവാര്‍. എം.എസ്.എഫുകാര്‍ പാക് പതാക ഉയര്‍ത്തിയില്ല എന്ന് അറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന രീതിയിലാണ് ലീഗ് വിരോധികളെല്ലാം ഈ അവസരത്തെ മുതലെടുത്തത്. വര്‍ഗീയശക്തികളുടെ ലക്ഷ്യങ്ങളെക്കുറിച്ച് അറിയുന്നവര്‍ പോലും ഈ വിഷയത്തില്‍ പുലര്‍ത്തിയ മൗനം കുറ്റകരമാണ്. സംഘ്പരിവാറിന് മുതലെടുക്കാനുള്ള അവസരമാണ് അവര്‍ ഒരുക്കിയത്. പിന്നീട് സത്യം മനസ്സിലാക്കി തിരുത്തിയെങ്കിലും പൊലിസും കോളജ് അധികൃതരും നടപടിയെടുക്കാന്‍ കാണിച്ച അനാവശ്യ തിടുക്കമാണ് പ്രശ്‌നം ഇത്രയും വഷളാക്കിയത്. ദേശീയ മാധ്യമങ്ങള്‍ ഇതിനെ ആഘോഷിച്ചത് കേരളത്തിലെ ഒരു കോളജില്‍ പാക് പതാക വീശി എന്നെഴുതിയാണ്. കേരളത്തെ ലക്ഷ്യമിട്ട് ഉത്തരേന്ത്യയിലെ ഒരു വിഭാഗം നടത്തുന്ന വെറുപ്പിന്റെ പ്രചാരണത്തിന് ആക്കം കൂട്ടാനാണ് ഈ തിടുക്കം കാരണമായത്. ദുഷ്ടലാക്കോടെയുള്ള എല്ലാ കുപ്രചാരണങ്ങളെയും അവഗണിച്ച് ഈ പച്ചപ്പതാക പിടിച്ചു തന്നെ ഇന്ത്യന്‍ മണ്ണില്‍ മുസ്‌ലിംലീഗും പോഷക ഘടകങ്ങളും പ്രയാണം തുടരും.
(മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago