ആള്‍ക്കുട്ടക്കൊല വീണ്ടും; ഡല്‍ഹിയില്‍ മദ്റസ വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു
ന്യൂഡല്‍ഹി: വീണ്ടും രാജ്യ തലസ്ഥാനത്തു ആള്‍ക്കുട്ടക്കൊല. ഡല്‍ഹിയില്‍ എട്ടു വയസ്സുള്ള മദ്റസ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു. മാള്‍വിയ നഗരിലെ ബീഗംപൂരിലാണ് മുഹമ്മദ് അസീം എന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊന്നത്. ഇതുവരേയും പ്രിതികളാരേയും അറസ്റ്റ് ചെയ്തിട്ടില്ല.
വ്യാഴാഴ്ച്ച ഉച്ചക്കാണ് നിര്‍ഭാഗ്യകരമായ സംഭവം നടന്നത്. മദ്റസ അവധിയായതിനാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ മദ്റസാ പരിസരത്ത് വച്ച് കളിക്കുന്നതിനിടയില്‍ ഒരു സംഘം ആളുകള്‍ വന്നു വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. ആ പ്രദേശത്തു തന്നെയുള്ള ആളുകളാണ് കൊലപാതകം നടത്തിയത്. അക്രമത്തില്‍ മുഹമ്മദ് ആസിം കൊല്ലപ്പെടുകയും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മദ്റസയും പള്ളിയുമായി ഉപയോഗിക്കുന്ന കെട്ടിടത്തിലേക്ക് മദ്യക്കുപ്പികള്‍ എറിയുന്നതു നേരത്തെ തന്നെ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."