പെണ്‍കരുത്തിന് മുന്നില്‍ പ്രളയജലം വഴിമാറി
കൊടുങ്ങല്ലൂര്‍: പെണ്‍കരുത്തിനു മുന്നില്‍ പ്രളയജലം വഴിമാറി. എറിയാട് പഞ്ചായത്തിലെ മണപ്പാട്ട് ചാല്‍ കടപ്പുറത്ത് കടല്‍ക്ഷോഭവും പ്രളയവും മൂലം വന്നടിഞ്ഞ മണല്‍തിട്ടയാണ് പെണ്‍കരുത്തിനു മുന്നില്‍ ഉടഞ്ഞത്. ഓഖിദുരന്തത്തെ തുടര്‍ന്നാണ് കടപ്പുറത്തെ ബ്ലാങ്ങാച്ചാല്‍ തോടിനു കുറുകെ ജനവാസ കേന്ദ്രത്തില്‍ മണല്‍ നിറഞ്ഞത്. പലവട്ടം ജെ.സി.ബി ഉപയോഗിച്ച് മണല്‍ നീക്കം ചെയ്തുവെങ്കിലും തുടര്‍ച്ചയായ കടല്‍ക്ഷോഭത്തില്‍ മണല്‍തിട്ട വീണ്ടും രൂപപ്പെട്ടു.
കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കുത്തിയൊഴുകി വന്നു നിറഞ്ഞുവെങ്കിലും മണല്‍തിട്ട മൂലം നീരൊഴുക്കു തടസപ്പെട്ടു. ഇ.ടി ടൈസണ്‍ എം.എല്‍.എയും എറിയാട് പഞ്ചായത്തും മുന്‍കൈയെടുത്ത് മണല്‍തിട്ട നീക്കം ചെയ്ത ശേഷമാണ് വെള്ളക്കെട്ടൊഴിഞ്ഞത്. എന്നാല്‍ വൈകാതെയുണ്ടായ കടല്‍ക്ഷോഭത്തില്‍ വീണ്ടും മണല്‍കുന്നു കൂടി. ജെ.സി.ബി ഉപയോഗിച്ചു വീണ്ടും മണല്‍ നീക്കുന്നതിനു സാമ്പത്തിക പ്രയാസം നേരിട്ട സാഹചര്യത്തില്‍ നാട്ടുകാരായ സ്ത്രീകള്‍ സന്നദ്ധ പ്രവര്‍ത്തനത്തിനു തയാറാവുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളായ നൂറോളം സ്ത്രീകള്‍ ചേര്‍ന്നു മണല്‍തിട്ട നീക്കി നീരൊഴുക്ക് സുഗമമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."