മുന്നൂറോളം കഥകള്‍ വായിച്ച വായനാക്കുറിപ്പുകളുമായി രണ്ടാം ക്ലാസുകാരന്‍
കല്ലമ്പലം: തോട്ടക്കാട് ഗവണ്മെന്റ് എല്‍.പി.എസിലെ രണ്ടാം ക്ലാസുകാരനായ അമിലിനു ഒന്നാം ക്ലാസ് മുതല്‍ തന്നെ വായന ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന അമില്‍ ഇതിനകം വായിച്ചു തീര്‍ത്തത് മുന്നൂറിലധികം കഥകള്‍.
വായന മാത്രമല്ല, വായിച്ചു തീര്‍ത്ത കഥകളുടെ വായനാക്കുറിപ്പുകള്‍ തയാറാക്കി അവക്ക് മനോഹരമായ ചിത്രങ്ങള്‍ കൂടി വരച്ചുതീര്‍ത്താല്‍ മാത്രമേ ഈ മിടുക്കന്റെ ഒരു ദിവസം പൂര്‍ത്തിയാകൂ. വൈകുന്നേരങ്ങളില്‍ വിദ്യാലയത്തിന്റെ മണിമുഴങ്ങുന്നതിനു മുമ്പ് കഥാപുസ്തകത്തിനായി ടീച്ചറിനടുത്തേക്ക് ഓടിയെത്തുന്ന അമില്‍ അധ്യാപകര്‍ക്കും വിദ്യാലയത്തിനും വിസ്മയമാണ്.
അമിലിന്റെ വയനാക്കുറിപ്പ് ബുക്കുകള്‍ കണ്ട കിളിമാനൂര്‍ എ.ഇ.ഒയും ബി.പി.ഒയും അവന്റെ ബുക്കിലെഴുതിക്കൊടുത്ത വാചകങ്ങള്‍ നിധിയായി സൂക്ഷിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍. വിദ്യാലയം വായനക്കും എഴുത്തിനും കൊടുക്കുന്ന പ്രാധാന്യമാണ് ഈ കുരുന്നിലൂടെ പ്രകടനമാകുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി അധ്യാപകര്‍ കുട്ടികള്‍ക്ക് പുസ്തകക്കുടുക്കകള്‍ സമ്മാനമായി നല്‍കുകയും അതിലൂടെ ലഭിച്ച നാണയങ്ങള്‍ ചേര്‍ത്തുവച്ചു വീടുകളില്‍ ഓരോ കുട്ടിക്കും മനോഹരമായ ഗ്രന്ഥപ്പുരകള്‍ ഒരുങ്ങുകയും ചെയ്തു കഴിഞ്ഞു. താന്‍ വായിച്ച കഥകളിലൂടെ തയാറായ വയനാക്കുറിപ്പുകളുടെ പ്രദര്‍ശനം ഒരുക്കാന്‍ തയാറെടുക്കുകയാണ് അധ്യാപകരും പി.ടി.എയും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."