തെരുവുനായ ശല്യം രൂക്ഷം: കോവളം തീരത്ത് സഞ്ചാരികളും നാട്ടുകാരും ഭീതിയില്‍
കോവളം: തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയ കോവളം തീരത്ത് സഞ്ചാരികളും നാട്ടുകാരും ഭീതിയില്‍. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കോവളം തീരത്ത് നാലുപേരാണ് നായകളുടെ കടിയേറ്റ് ചികിത്സ തേടിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് തീരത്തെത്തിയ വഞ്ചിയൂര്‍ സ്വദേശിക്ക് കടിയേറ്റതാണ് ഒടുവിലത്തേത്. ബീച്ചില്‍ ചെറുകിട ജോലികള്‍ ചെയ്യുന്ന ജോയി, സുനില്‍ കുമാര്‍, പ്രദേശ വാസിയായ അലി എന്നിവര്‍ക്കും തെരുവ് നായ്ക്കളുടെ കടി ഏറ്റിരുന്നു. വടി കൈയില്‍ കരുതാതെ തീരത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണന്നും ഒരു പ്രകോപനവുമില്ലാതെയാണ് നായകള്‍ ആക്രമണം നടത്തുന്നതെന്നുമാണ് കടിയേറ്റവര്‍ പറയുന്നത്. തീരത്തും നടപ്പാതയിലുമടക്കം നായ്ക്കള്‍ കൂട്ടം കൂടി കിടക്കുന്നത് പതിവ് കാഴ്ചയാണ്. പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളും തുരുമ്പെടുത്ത് നശിച്ച കൈവരികളും വൃത്തിഹീനമായ അന്തരീക്ഷവും ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്ത കോവളം തീരത്ത് തെരുവ് നായക ശല്യം സഞ്ചാരികള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."