കടലാടിപ്പാറ ഖനനം: കോടതി വിധിയോടുള്ള പ്രതികരണങ്ങള്‍
നീലേശ്വരം: കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിനു ആശാപുര കമ്പനിക്കു അനുമതി നല്‍കുന്നതിനു മുന്നോടിയായുള്ള പാരിസ്ഥിതികാഘാത പഠനത്തിന്റെ ഭാഗമായി പ്രദേശത്തെ പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയോടുള്ള പ്രതികരണങ്ങള്‍.
ഇ. ചന്ദ്രശേഖരന്‍ (റവന്യൂ മന്ത്രി, സ്ഥലം എം.എല്‍.എ )
പ്രദേശത്തെ ജനങ്ങള്‍ ഖനന നീക്കത്തിനെതിരാണ്. അതു കൊണ്ടു തന്നെ പൊതുജനാഭിപ്രായം തേടട്ടെ. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയാണ്. ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ഒരു കാരണവശാലും സര്‍ക്കാര്‍ ഭൂമി ഖനനത്തിനായി വിട്ടുകൊടുക്കില്ല.
എ. വിധുബാല
(പഞ്ചായത്ത് പ്രസിഡന്റ്)
പാരിസ്ഥിതികാഘാത പഠനത്തിന്റെ ഭാഗമായുള്ള ഒരു നടപടിയും പ്രദേശത്ത് അനുവദിക്കില്ല. അത്തരം നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി തടയും. കടലാടിപ്പാറ വികസന പദ്ധതികള്‍ക്കായി നീക്കിവച്ചഭൂമിയാണ്.
ഇപ്പോള്‍ തന്നെ ഐ.ടി.ഐക്കായി ഈ സ്ഥലം പരിഗണിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തു ചേരുന്ന പഞ്ചായത്ത് ബോര്‍ഡ് പ്രമേയം പാസാക്കും.
കോടതി വിധിയെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ വൈകീട്ട് അഞ്ചിനു കോയിത്തട്ട പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷി ജനകീയ സമിതിയുടെ യോഗം ചേരും.
ബാബു ചേമ്പേന (കണ്‍വീനര്‍,
കടലാടിപ്പാറ സംരക്ഷണ സമിതി)
പൊതുജനാഭിപ്രായം തേടാനുള്ള അവസരമൊരുക്കണമെന്ന ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണ്.
ഈ ഉത്തരവ് മറികടക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
പൊതുജനാഭിപ്രായം തേടുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."