യു.എസ് ഓപ്പണ്‍: വാവ്‌റിങ്കയ്ക്കും തോല്‍വി, റോജര്‍ ഫെഡറര്‍ പുറത്ത്
ന്യൂയോര്‍ക്ക്: 2003 മുതല്‍ ഇതുവരെ 31 ഗ്രാന്‍ഡ്സ്ലാം ഫൈനലുകള്‍, അതില്‍ അഞ്ച് യു.എസ് ഓപ്പണ്‍ കിരീടങ്ങള്‍, മുന്‍ ലോക ഒന്നാം നമ്പര്‍ താരം, അനേകം റെക്കോര്‍ഡുകളുടെ ഉടമ ഇതൊക്കെ വാരിക്കൂട്ടിയ വെറ്ററന്‍ ടെന്നിസ് താരം റോജര്‍ ഫെഡറിനും യു.എസ് ഓപ്പണ്‍ ടെന്നിസിസില്‍ നിന്ന് കണ്ണീര്‍ മടക്കം. ഇതുവരെ ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം പോലും സ്വന്തമായില്ലാത്ത ബള്‍ഗേറിയയുടെ സീഡില്ലാ താരം ഗ്രിഗര്‍ ദിമിത്രോവാണ് മുന്‍ ലേകചാംപ്യനെ പരാജയപ്പെടുത്തിയത്. ഇനി നദാല്‍ മാത്രമാണ് സൂപ്പര്‍ താരങ്ങളില്‍ കിരീടനേട്ടം എത്തിപ്പിടിക്കാനുള്ള ഏകതാരം. നേരത്തേ ദ്യോകോവിച്ച് പരുക്ക് മൂലം പിന്മാറിയിരുന്നു.
2016 ലെ യു.എസ് ഓപ്പണ്‍ ചാംപ്യന്‍ സ്വിറ്റ്‌സര്‍ലന്റിന്റെ സ്റ്റാന്‍ വാവ്‌റിങ്കയ്ക്കും അട്ടിമറി നേരിട്ടപ്പോള്‍ വനിതകളില്‍ ടൂര്‍ണമെന്റിലെ 100 ാം വിജയവുമായി സെറീന വില്യംസ് സെമിയിലെത്തി. അഞ്ചാം സീഡ് എലീന സ്വിറ്റോളിനയാണ് സെമിയിലെത്തിയ മറ്റൊരു താരം.
അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് നിലവിലെ മൂന്നാം നമ്പര്‍ താരമായ ഫെഡററുടെ വീഴ്ച. സ്‌കോര്‍ 6-3, 4-6, 6-3, 4-6, 2-6. ഇതിനു മുന്‍പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴു തവണയും വിജയം ഫെഡറര്‍ക്കായിരുന്നു. അതേസമയം, നിലവിലെ അഞ്ചാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെഡ്വദേവാണ് മികച്ച പോരാട്ടത്തിനൊടുവില്‍ വാവ്‌റിങ്കയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6, 6-3, 3-6, 6-1. സെമിയില്‍ ദിമിത്രോവും മെഡ്വദേവും തമ്മില്‍ ഏറ്റുമുട്ടും.
നേരത്തേ ലോക രണ്ടാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടിയെ അട്ടിമറിച്ചെത്തിയ ചൈനയുടെ ക്വിയാങ് വാങിനെയാണ് സെറീന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു വിട്ട് തന്റെ 100 ാം വിജയം അനായാസമാക്കിയത്. സ്‌കോര്‍ 6-1, 6-0.
ക്വാര്‍ട്ടറില്‍ ബ്രിട്ടീഷ് താരം ജൊഹന്ന കോണ്ടയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-4) പരാജയപ്പെടുത്തിയാണ് സ്വിറ്റോളിന അവസാന നാലിലെത്തിയത്. ഇതോടെ യു.എസ് ഓപ്പണ്‍ സെമിയിലെത്തുന്ന ആദ്യ യുക്രൈന്‍ താരമെന്ന ബഹുമതിയും താരം സ്വന്തമാക്കി. സ്വിറ്റോലിനയാണ് സെറീനയുടെ അടുത്ത എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."