മിഷന്‍ ക്ലീന്‍ വയനാട്: കര്‍മ പദ്ധതിയായി
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ജനപങ്കാളിത്തം ഉറപ്പു വരുത്തിയും ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമ്പൂര്‍ണ മാലിന്യമുക്ത വയനാടിന് രൂപരേഖയായി.
വാര്‍ഡ് അല്ലെങ്കില്‍ ഡിവിഷന്‍ തലത്തില്‍ മാലിന്യസംസ്‌കരണ സംവിധാനമൊരുക്കുകയാണ് ആദ്യപടി. വാര്‍ഡ് തലത്തില്‍ 51 അംഗങ്ങള്‍ അടങ്ങുന്ന മാലിന്യപരിപാലന സേന രൂപീകരിക്കും. ഇതില്‍ നിന്നും അഞ്ചംഗ മാലിന്യപരിപാലന കമ്മിറ്റിയെ തിരഞ്ഞെടുക്കും. വാര്‍ഡ് മെംബര്‍ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കണ്‍വീനറായും വാര്‍ഡില്‍ മാലിന്യപരിപാലനം സംഘടിപ്പിക്കും.
പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും കോഡിനേഷന്‍ കമ്മിറ്റികളുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ചെയര്‍പേഴ്‌സണും ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ജന.കണ്‍വീനറും സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ജില്ലാ തല കോഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറുമാകും.
ഒക്ടോബര്‍ 27ന് വാര്‍ഡ് തല ശുചീകരണവും നവംബര്‍ 14ന് പഞ്ചായത്ത് തലത്തിലും ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തും. ഹരിത കര്‍മ സേനകള്‍, തരം തിരിച്ച് വൃത്തിയാക്കിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യശേഖരങ്ങള്‍, ബ്ലോക്കടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രങ്ങള്‍ എന്നിവ സജ്ജമാക്കും. എല്ലാ ഗ്രാമ പഞ്ചായത്തുകളും ഡിസംബര്‍ 31 നുള്ളില്‍ പ്ലാസ്റ്റിക് ക്യാരീബാഗ് നിരോധിച്ച് ഉത്തരവിറക്കും.
ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരുടെ സേവനം താഴെത്തട്ട് വരെ ലഭ്യമാക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ കൈകൊള്ളും. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ പ്ലാനിങ് ഓഫിസര്‍ കണ്‍വീനറും ജില്ലാ പൊലിസ് സൂപ്രണ്ട് വൈസ് ചെയര്‍മാനും പി.എ.യു പ്രൊജക്ട് ഡയരക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), റീജ്യണല്‍ ജോ.ഡയരക്ടര്‍ (നഗരകാര്യം), വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എണ്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ എന്നിവര്‍ അംഗങ്ങളുമായി അപ്പലേറ്റ് കമ്മിറ്റിയും മാലിന്യമുക്ത വയനാടിനായി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."