എസ്.ബി.ഐ കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കവര്‍ച്ചാശ്രമം; ബംഗാള്‍ സ്വദേശി പിടിയില്‍
കോഴിക്കോട്: എസ്.ബി.ഐ കാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി ജോഗേഷ് മണ്ഡല് (25) ആണ് ടൗണ്‍ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ചാശ്രമം നടന്നത്. കാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെ വാതിലുകള്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. പാന്റ്സും ശരീരം ഒന്നാകെ മൂടുന്ന ഇരുണ്ട നിറത്തിലുള്ള മേല്‍ക്കുപ്പായവും മുഖംമൂടിയും കൈയുറയും അണിഞ്ഞാണ് ജോഗേഷ് കവര്‍ച്ചക്കെത്തിയത്. പണം കിട്ടില്ലെന്ന് കണ്ടപ്പോള്‍ കവര്‍ച്ചാശ്രമം ഉപക്ഷിക്കുകയായിരുന്നു. മുഖംമൂടി മാറ്റുകയും ചെയ്തു. ഇതിനിടെ ഇയാളുടെ മുഖം സമീപത്തുള്ള കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞു. ഇതാണ് പ്രതിയെ കണ്ടെത്താന്‍ പൊലിസിനെ സഹായിച്ചത്. നാലു വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ഇയാള്‍ പെരുമണ്ണയിലാണ് ജോലി ചെയ്യുന്നതെന്ന് പൊലിസ് പറഞ്ഞു. ടൗണ്‍ എസ്.ഐ മുരളീധരനും സംഘവുമാണ് ഇയാളെ പിടികൂടിയത്. കവര്‍ച്ചക്ക് ഉപയോഗിച്ച കമ്പിപ്പാര റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."