HOME
DETAILS

അരനൂറ്റാണ്ടിലേറെ റേഡിയോയെ പ്രണയിച്ച് അലക്‌സാണ്ടര്‍ മാഷ്

  
backup
September 04 2019 | 23:09 PM

alexander-loving-radio-for-last-fifty-years

 

 

ദീപു ശാന്താറാം
കോതമംഗലം: അരനൂറ്റാണ്ടിലേറെ റേഡിയോയേയും ബുള്‍ ബുള്‍ എന്ന വാദ്യോപകരണത്തേയും സ്വന്തം പ്രാണനെ പോലെ സ്‌നേഹിക്കുന്നു അലക്‌സാണ്ടര്‍ അധ്യാപകന്‍. ഒരു കാലഘട്ടത്തിന്റെ ശബ്ദമായിരുന്ന റേഡിയോയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് എറണാകുളം കോതമംഗലം മാലിപ്പാറ ചെങ്ങമനാട്ട് സി. കെ അലക്‌സാണ്ടര്‍ മാഷ് പറയുന്നു.
റേഡിയോ ആണ് തനിക്കു മികച്ച അധ്യാപകനുള്ള സംസ്ഥാന ദേശിയ അവാര്‍ഡുകള്‍ (1995, 1996)നേടിത്തന്നതില്‍ മുഖ്യ പങ്കു വഹിച്ചതെന്നും അലക്‌സാണ്ടര്‍ ഓര്‍ക്കുന്നു. 1980ല്‍ മികച്ച റേഡിയോ ശ്രോതാവായതിന് അന്നത്തെ കേന്ദ്ര മന്ത്രി വസന്ത സാട്ടെ സമ്മാനമായി റേഡിയോ നല്‍കി. ലാഭകരമായ കോഴി വളര്‍ത്തല്‍ കൃഷിപാഠ പരമ്പര അങ്ങനെ നിരവധി തവണ പുരസ്‌കാരങ്ങള്‍ നേടി.
ആകാശവാണിയിലൂടെ ഉള്ള കൃഷിപാഠം പരമ്പരകളായ ജീവധാര, അമൂല്യം ഈ നേത്രങ്ങള്‍, അക്ഷയ ഊര്‍ജവും നമ്മളും, നമ്മുടെ ആഹാരം, സുഗന്ധ കേരളം, എയ്ഡ്‌സ് ബോധവല്‍ക്കരണം തുടങ്ങി നിരവധി പരമ്പരകളില്‍ വിജയി.
ഇതുകൂടാതെ സമ്മാനമായി ലഭിച്ച രണ്ടു തവണത്തെ അഖിലേന്ത്യാ പര്യടനം. അങ്ങനെ നീളുന്നു വിജയപ്പട്ടിക. സമ്മാനമായി ലഭിച്ച 20 റേഡിയോകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കികൊണ്ട് അവരെയും റേഡിയോ കേള്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന വ്യക്തി.
1998ല്‍ കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അധ്യാപനത്തില്‍നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ ഇപ്പോഴെത്ത കൂട്ട് റേഡിയോയും ബുള്‍ ബുള്‍ എന്ന സംഗീത വാദ്യോപകരണവുമാണ് .പുതുതലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത പഴയ കാല വാദ്യോപകരണമാണ് ബുള്‍ബുള്‍. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ ലാബ് അസിസ്റ്റന്റ് ആയ മകന്‍ ഏബിള്‍. സി. അലക്‌സിനോടൊപ്പമാണ് ഇപ്പോള്‍ അലക്‌സാണ്ടറുടെ താമസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago