മാധ്യമപ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കും ദര്‍ശന ടി.വിയുടെ ആദരം
കോഴിക്കോട്: പ്രളയനാളുകളില്‍ ജീവന്‍ പണയംവച്ച് വാര്‍ത്തകളും ചിത്രങ്ങളും സമൂഹത്തിനു മുന്നിലെത്തിച്ച മാധ്യമപ്രവര്‍ത്തകരെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയ സന്നദ്ധസംഘടനാ പ്രതിനിധികളെയും ആദരിച്ചു.
കോഴിക്കോട് ടൗണ്‍ഹാളില്‍ ദര്‍ശന ടി.വി സംഘടിപ്പിച്ച 'സാദരം 2019' പരിപാടിയിലാണ് ആദരം സംഘടിപ്പിച്ചത്. ദര്‍ശന ടി.വി ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓരോ ദുരന്തമുണ്ടാകുമ്പോഴും പാഠം പഠിക്കാത്തവരാണ് നാമെന്നും എന്നാല്‍ ഒറ്റപ്പെടലിനിടയിലും ആരെല്ലാമോ നമുക്കുണ്ടെന്ന പ്രതീതിയാണ് കഴിഞ്ഞപ്രളയകാലം നമ്മെ ഓര്‍മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി നമുക്കെതിരേ തിരിഞ്ഞ അവസ്ഥയാണ് സമീപകാലങ്ങളില്‍ കാണുന്നത്. ഈ അവസ്ഥയിലും ഒറ്റപ്പെടുമ്പോള്‍ കൂടിചേരാനും ഐക്യപ്പെടാനുമുള്ള മനസ് നമുക്കുണ്ടാകുന്നുവെന്നതു വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് എല്ലാംമറന്ന് സേവനത്തിനിറങ്ങിയ മുഴുവന്‍ പേരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കവി. പി.കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. സുപ്രഭാതം ദിനപത്രമടക്കം വിവിധ മാധ്യമങ്ങള്‍ക്കും എസ്.കെ.എസ്.എസ്.എഫ് വിഖായയടക്കമുള്ള സന്നദ്ധ സംഘടനകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. സുപ്രഭാതത്തിന് വേണ്ടി ബ്യൂറോ ചീഫ് ഇ.പി മുഹമ്മദ് ആദരം ഏറ്റുവാങ്ങി. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, ദര്‍ശന ടി.വി സി.ഇ.ഒ സിദ്ദീഖ് ഫൈസി വാളക്കുളം, ഡയരക്ടര്‍ അഹമ്മദ് മൂപ്പന്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദലി ഹാജി ഒറ്റപ്പാലം, കെ.യു.ഡബ്യൂ.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, മുസ്തഫ റഹ്മാനി എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."