ബസ് ഡ്രൈവറുടെ തിരോധാനം; എന്‍.ഐ.എ അന്വേഷിക്കണം
കൂത്തുപറമ്പ്: കായലോടിനടുത്ത് പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവര്‍ നിഷാദിന്റെ തിരോധാനം സംബന്ധിച്ച് യഥാര്‍ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍. ഇതേആവശ്യം ബി.ജെ.പി ധര്‍മടം മണ്ഡലം കമ്മിറ്റിയും ഉന്നയിച്ചു.
തീവ്രവാദ ബന്ധമുള്ള ചിലര്‍ ഭാര്യയെ അടക്കം ഭീഷണിപ്പെടുത്തിയ സംഭവം പലപ്പോഴായി ഉണ്ടായിരുന്നുവെന്നും നിഷാദിന്റെ പിതാവ് പ്രകാശന് പറഞ്ഞു. നിഷാദിനെ കാണാതായതു മുതല്‍ സംഭവത്തില്‍ ബി.ജെ.പി തീവ്രവാദ ബന്ധം ആരോപിച്ചിരുന്നുവെന്നും അന്യസംസ്ഥാന ബന്ധം ഉണ്ടെന്നു തെളിഞ്ഞതിനാലാണ് എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ബി.ജെ.പി ധര്‍മടം മണ്ഡലം ജനറല്‍സെക്രട്ടറി ഹരീഷ് ബാബു പറഞ്ഞു. പ്രദേശത്തെയും പരിസരത്തെയും ചില വ്യക്തികളുടെ ദുരൂഹ മരണം സംബന്ധിച്ചും എന്‍.ഐ.എ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നിഷാദിനെ കൊലപ്പെടുത്തിയതാണെന്നു കഴിഞ്ഞദിവസം ബംഗളൂരു ബോംബ് സ്ഫോടന കേസില്‍ അറസ്റ്റിലായ പറമ്പായിയിലെ ചന്ത്രോത്ത് സലീം വെളിപ്പെടുത്തിയിരുന്നു. 2012 മെയ് നായിരുന്നു നിഷാദിനെ കാണാതായത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് വിഭാഗമാണു നിലവില്‍ നിഷാദിന്റെ തിരോധാനം സംബന്ധിച്ച കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."