ശനിയാഴ്ച പ്രവൃത്തിദിനം: നീക്കം പ്രതിഷേധാര്‍ഹമെന്ന് കെ.എച്ച്.എസ്.ടി.യു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടറില്‍ ശനിയാഴ്ചകള് അധിക പ്രവൃത്തിദിനമാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കിയ സമയത്ത് ആ ദിവസത്തെ പ്രവൃത്തിസമയം മറ്റു ദിവസങ്ങളിലായി ക്രമീകരിച്ചിരുന്നു. ശനിയാഴ്ചകളുടെ സമയംകൂടി ഉള്‍പ്പെടുത്തിയാണ് സമയക്രമം ഇപ്പോള്‍ നിലവിലുള്ളത്. രണ്ടാം ശനി പോലും ഇപ്പോഴത്തെ സമയക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അധ്യാപകരുടെ ജോലിഭാരം കൂട്ടുന്ന ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നിസാര്‍ ചേലേരി അധ്യക്ഷനായി. കെ.ടി അബ്ദുല്‍ ലത്തീഫ്, ഒ. ഷൗക്കത്തലി, കെ. മുഹമ്മദ് ഇസ്മാഈല്‍, എസ്. സന്തോഷ് കുമാര്‍, സി.ടി.പി ഉണ്ണിമൊയ്തീന്‍, വി.കെ അബ്ദുറഹ്മാന്, പി.എ ഷമീല, വി. സജിത്ത്, പി.പി സാജിത, വി. സജിത, കെ. മുഹമ്മദ് ജാസിം, എന്‍.കെ അസീസ്, കെ.കെ മുഹമ്മദ് അഷ്റഫ്, എ. അബൂബക്കര്‍, പി. ഷമീര്‍ സംസാരിച്ചു. കെ.എച്ച്.എസ്.ടി.യു വനിതാ വിങ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി പി.എ ഷമീല മലപ്പുറം (ചെയര്പേഴ്സന്), വി. സജിത മലപ്പുറം (കണ്‍വീനര്‍), സുനിത എസ്. നായര്‍ തൃശൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."