നാലു വര്‍ഷം നീണ്ട അനിശ്ചിതത്വത്തിന് വിരാമം; തെക്കുംകര പഞ്ചായത്തിലെ പൊതുശ്മശാനം പ്രവര്‍ത്തനസജ്ജമായി
വടക്കാഞ്ചേരി: നാലു വര്‍ഷം നീണ്ട അനിശ്ചിതത്വത്തിനു വിരാമം കുറിച്ച് തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കയില്‍ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനം നിദ്രാവനം വീണ്ടും തുറന്നു. 2014 മാര്‍ച്ച് ഒന്നിന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണനാണ് തെക്കുംകര പഞ്ചായത്ത് ആധുനിക രീതിയില്‍ നിര്‍മിച്ച വാതകശ്മശാനം നാടിനു സമര്‍പ്പിച്ചത്.
മികച്ച രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതിനിടയില്‍ പല കാരണങ്ങള്‍ കൊണ്ടു പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ദീര്‍ഘനാള്‍ ഉപയോഗിക്കാതായതോടെ മോട്ടോറുകളും വയറിങ്ങും അനുബന്ധ സാമിഗ്രികളും തകരാറിലായി. ഇതെല്ലാം മാറ്റി സ്ഥാപിച്ചാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. ശ്മാശാനം നടത്തിപ്പിനു പഞ്ചായത്ത് ഭരണസമിതി ടെന്‍ഡര്‍ വിളിച്ചു. ശാന്തിതീരം രവിചന്ദ്രനാണു നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തിട്ടുള്ളത്. ഏറ്റവും മികച്ച രീതിയില്‍ വിശ്വാസ സംരക്ഷണത്തിനു ഉതകുന്ന രീതിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് രവി ചന്ദ്രന്‍ അറിയിച്ചു.
ആവശ്യമെങ്കില്‍ നിദ്രാവനത്തില്‍ തന്നെ പൂജകളും ചടങ്ങുകളും നടത്തുന്നതിനും സൗകര്യമുണ്ടാകും. ഇന്നലെ രാവിലെ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, രവിചന്ദ്രനു താക്കോല്‍ കൈമാറി. സ്ഥിരംം സമിതി അധ്യക്ഷന്മാരായ കെ. പുഷ്പലത, സുജാത ശ്രീനിവാസന്‍, ഇ.എന്‍ ശശി, മെംബര്‍മാരായ വി.ജി സുരേഷ്, ഗീത വാസുദേവന്‍, ബിജു രവീന്ദ്രന്‍ പങ്കെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."