ജോസഫ് കരുത്ത് കാട്ടി: ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം ലഭിക്കില്ല
പാലാ ഉപ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം ലഭിക്കില്ല. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി ജോസ് ടോം നല്കിയ നാമനിര്‍ദേശ പത്രിക തള്ളി. യു.ഡി.എഫ് സ്വതന്ത്രനായി നല്കിയ പത്രിക സ്വീകരിച്ചു. ചിഹ്നം ലഭിക്കാതെ വന്നതോടെ ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വരും.
എന്നാല്‍ ഏത് ചിഹ്നത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് ജോസ് ടോം പറഞ്ഞു. ഏത് ചിഹ്നമാണെങ്കിലും പാലായില്‍ യു.ഡി.എഫ് ജയിക്കുമെന്നും, മാണി സാറിന്റെ മുഖമാണ് തന്റെ ചിഹ്നമെന്നും ജോസ് ടോം പറഞ്ഞു. പി.ജെ ജോസഫിനോട് താന്‍ ചിഹ്നം ആവശ്യപ്പെട്ടിരുന്നില്ലെന്നും ടോം ജോസ് പറഞ്ഞു. തീരുമാനം നൂറു ശതമാനം ശരിയായിരുന്നു എന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. ജോസ് ടോം പുലിക്കുന്നിന്റെ അപേക്ഷ തള്ളണമെന്ന് ജോസഫ് വിഭാഗം സുക്ഷമ പരിശോധനക്കിടെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."